രുക്മിണിയെത്തി; നിവിൻ പോളിയുടെ NP51 സെറ്റിൽ മൈസൂർ പാക്ക് വിതരണം ചെയ്ത് ബെത്ലഹേമിന്റെ വിജയാഘോഷം

#Movies Desk
എൻപി 51 സെറ്റിലെ വിജയാഘോഷം
എൻപി 51 സെറ്റിലെ വിജയാഘോഷം

പാൻ- ഇന്ത്യൻ സെൻസേഷനും മികച്ച അഭിനേത്രിയുമായ രുക്മിണി വസന്ത് NP 51 സെറ്റിലെത്തി 'ബെത്ലഹേം കുടുംബ യൂണിറ്റി'ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി. നിലവിൽ നിവിൻ പോളിയുടെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' മലയാളത്തിലെ സർവകാല റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ്. ബെത്ലഹേമിലൂടെ ഹിറ്റായ ഗ്ലിക്‌സൻ ആഷ്ലിക്ക് കൊടുത്ത മൈസൂർ പാക്കിനെ അനുസ്മരിച്ചു കൊണ്ട് നിവിൻ പോളി രുക്മിണി വസന്തിന് മൈസൂർ പാക്ക് നൽകി. ഒപ്പം ഓരോ ബോക്‌സ് മൈസൂർ പാക്ക് സെറ്റിലുള്ള എല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു.

കന്നഡയിൽ 'കാന്താര ചാപ്റ്റർ വൺ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെയും മറ്റ് സൗത്ത് ഇന്ത്യൻ പ്രൊജക്റ്റുകളിലൂടെയും അഭിനയമികവ് തെളിയിച്ച രുക്മിണി, 'NP 51' ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. 'ജയ ജയ ജയ ജയ ഹേ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ വിപിൻ ദാസിനൊപ്പം സഹരചയിതാവായിരുന്ന നാഷിദ് ഫാമിയാണ് ചിത്രത്തിന്റെ സംവിധായകൻ. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ഗ്രീൻ റൂം റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

നിവിൻ പോളിയുടെ കരിയറിലെ 51-ാമത്തെ ചിത്രമായ 'NP 51' ഒരു മികച്ച റോമാന്റിക് കോമഡി എന്റർടൈനർ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ ഹൈപ്പാണുള്ളത്. മലയാളത്തിലെ പ്രിയ താരം നിവിൻ പോളിക്കൊപ്പം പാൻ- ഇന്ത്യൻ താരം രുക്മിണി വസന്ത് കൂടി എത്തുമ്പോൾ പ്രേക്ഷകർക്ക് തികച്ചും പുതുമയുള്ള ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാം. അജു വർഗീസ്, ജഗദീഷ്, കലാരഞജിനി, അശോകൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഗ്രീൻ റൂം റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

ഛായാഗ്രഹണം: ബബ്ലു അജു, ചിത്രസംയോജനം: കണ്ണൻ മോഹൻ, സംഗീതം: ഇലക്ട്രോണിക് കിളി, കോ- റൈറ്റർ: നിധിൻ നാഗേഷ്, പ്രൊഡക്ഷൻ ഡിസൈൻ: ആഷിക് എസ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പ്രൊജക്ട് ഡിസൈനർ: ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ കണ്ട്രോളർ: വിനീത് വിജയ്, ചീഫ് അസോസിയേറ്റ്: സുജിത് സുരേഷ്, ആർട്ട്: നിതീഷ് ചന്ദ്രൻ, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: ഓൾഡ് മോങ്ക്‌സ്, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.

Content Highlights: Pan-South Indian actress Rukmini Vasanth has joined the sets of Nivin Pauly's upcoming movie 'NP51'. The team celebrated the massive success of Nivin Pauly's film 'Bethlehem Kudumba Unit' on the set by distributing Mysurpak. 'NP51' marks the Malayalam cinema debut of Rukmini Vasanth, directed by 'Jaya Jaya Jaya Jaya Hey' co-writer Nashid Famy. The film is jointly produced by Martin Prakkat Films, Pauly Jr Pictures, and Green Room Productions. Touted to be a romantic comedy entertainer, the cast also includes Aju Varghese, Jagadish, Kalaranjini, and Ashokan.