ചോര മണക്കുന്ന പ്രതികാരം! രാജ് ഷെട്ടിയും അപർണയും ഒരുമിക്കുന്ന 'രുധിരം' നാളെ തിയേറ്ററുകളിൽ

കന്നഡ നടൻ രാജ് ബി ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'രുധിരം' നാളെ മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന', 'ടോബി' എന്നീ കന്നഡ സിനിമകളിൽ സമാനതകളില്ലാത്ത പ്രകടനമികവിലൂടെ രാജ് ബി ഷെട്ടി വിസ്മയിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായാണ് നവാഗതനായ ജിഷോ ലോൺ ആൻറണി കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന 'രുധിരം' എത്തുന്നത്.
'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ആരൊക്കെയാണ് ചിത്രത്തിൽ മരങ്ങൾ, ആരൊക്കെയാണ് മഴു എന്ന് നാളെ മുതൽ പ്രേക്ഷകർക്ക് അറിയാനാകും. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. നിഗൂഢത നിറഞ്ഞൊരു കഥാപാത്രമാണ് ചിത്രത്തിൽ രാജ് ബി ഷെട്ടി അവതരിപ്പിക്കുന്നതെന്ന് സിനിമയുടെ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. രാജ് ബി ഷെട്ടിയുടേയും അപർണയുടേയും തികച്ചും തീവ്രമായതും ആഴമുള്ളതുമായ അഭിനയമുഹൂർത്തങ്ങളും ഗംഭീര ആക്ഷനും സിനിമയിലുണ്ടെന്നും ട്രെയിലറിൽ നിന്നും സൂചന കിട്ടിയിട്ടുണ്ട്.
സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലറായെത്തുന്ന ചിത്രം മലയാളത്തിൽ പുതുമയുള്ളൊരു തിയേറ്റർ അനുഭവം ആകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഓരോ നിമിഷവും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതിദുരൂഹമായ വഴിത്തിരിവുകളുമൊക്കെ ചിത്രം പ്രേക്ഷകർക്കായി കാത്തുവെച്ചിട്ടുണ്ടെന്ന് ട്രെയിലർ സൂചന നൽകിയിട്ടുമുണ്ട്.
റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി.എസ്. ലാലനാണ് 'രുധിരം' നിർമ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു.
സഹസംവിധായകനായി സിനിമാ ലോകത്തെത്തിയ സംവിധായകൻ ജിഷോ ലോൺ ആൻറണി ഒട്ടേറെ പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുള്ളയാളാണ്. 123 മ്യൂസിക്സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്നർ.
'രുധിര'ത്തിൻറെ തിരക്കഥ, സംഭാഷണം: ജിഷോ ലോൺ ആൻറണി, ജോസഫ് കിരൺ ജോർജ്, ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവൻ ശ്രീകുമാർ, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാർ. ആർട്ട്: ശ്യാം കാർത്തികേയൻ, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, വി.എഫ്.എക്സ് സൂപ്പർവൈസർ: എഎസ്ആർ, വി.എഫ്.എക്സ് പ്രൊഡ്യൂസർ: മനീഷ മാധവൻ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിൻസെൻറ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർഡിനേറ്റർ: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.
Content Highlights: rudhiram movie to be released tomorrow