യൂത്തൻമാർ മാറിനിന്നോളൂ; ഗംഭീര സിക്സ്പാക്കുമായി റിയാസ് ഖാൻ

-
-

ഫിറ്റ്നസിന് വളരെയേറെ പ്രധാന്യം നൽകുന്ന നടനാണ് റിയാസ് ഖാൻ. കോവിഡ് കാലത്ത് സിനിമാ തിരക്കുകൾ ഇല്ലാത്തതിനാൽ കഠിനമായ വർക്കൗട്ടിലാണ് താരം. സിക്സ് പാക്കിലുള്ള റിയാസ് ഖാന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലിപ്പോൾ വെെറലാണ്.

ചെന്നെെയിൽ കുടുംബത്തോടൊപ്പമാണ് റിയാസ് ഖാൻ താമസിക്കുന്നത്. ഭാര്യ നടി കൂടിയായ ഉമ റിയാസ് ഖാൻ. ഷരീഖ് ഹസൻ, ഷംസാദ് ഹസൻ എന്നിവരാണ് മക്കൾ. 

കൊച്ചി സ്വദേശിയായ റിയാസ് ഖാൻ നിർമാതാവ് റഷീദിന്റെ മകനാണ്. 1994-ൽ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മോ​ഹൻലാൽ നായകനായ ബാലേട്ടൻ എന്ന ചിത്രത്തിലെ വില്ലൻ വേഷം ശ്രദ്ധേയനാക്കി. പിന്നീട് തമിഴ്, തെലു​ഗ്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലായി ഒട്ടനവധി വേഷങ്ങൾ ചെയ്തു. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറാണ് റിയാസ് ഖാന്റെ ഏറ്റവും പുതിയ ചിത്രം. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിലും റിയാസ് ഖാൻ വേഷമിടുന്നു.

Content Highlights: Riyaz Khan workout video, six pack photos 

Content Highlights: