തന്നെ അപകീർത്തിപ്പെടുത്തി നെറ്റ്ഫ്ലിക്സിന് ഇ- മെയിൽ അയച്ചു; നിർമാതാവിനെതിരെ രവി മോഹൻ കോടതിയിൽ

ചെന്നൈ: 'ബ്രോ ക്ലബ്' സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ നിർമാണ കമ്പനിക്കെതിരേ നടൻ രവി മോഹൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സിനിമ വാങ്ങാമെന്നേറ്റ നെറ്റ്ഫ്‌ലിക്സിനും സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിനും തന്നെ അപകീർത്തിപ്പെടുത്തി ഇ-മെയിലുകൾ അയച്ച മിറക്കിൾ മൂവീസ് ഉടമ ശ്രുതി നല്ലപ്പയ്ക്കെതിരേ നടപടിയെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ഓഗസ്റ്റ് 25-നകം ശ്രുതി നല്ലപ്പ വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശിച്ചത്. മൾട്ടിസ്റ്റാർ സിനിമയായ 'ബ്രോ കോഡ്' ആദ്യം മിറക്കിൾ മൂവീസ് നിർമിക്കാനിരുന്നതായിരുന്നു.
പിന്നീട് 'ബ്രോ ക്ലബ്' എന്ന് പേരുമാറ്റുകയും നിർമാണം രവി മോഹൻ സ്റ്റുഡിയോസ് ഏറ്റെടുക്കുകയും ചെയ്തു. സിനിമയുടെ പ്രീ- പ്രൊഡക്ഷൻ ജോലികൾക്കായി തനിക്കു ചെലവായ പണം ശ്രുതി നല്ലപ്പ തിരികെനൽകിയില്ലെന്നും വിൽപ്പന ഉറപ്പിച്ച നെറ്റ്ഫ്‌ലിക്‌സിലേക്ക് തനിക്കെതിരേ ഇ മെയിൽ അയച്ചുവെന്നും ഹർജിയിൽ ആരോപിച്ചു.
Content Highlights: Actor Ravi Mohan filed a petition in the Madras High Court against producer Shruti Nallappa. The dispute is regarding the movie 'Bro Club' (formerly 'Bro Code'). Shruti Nallappa allegedly sent defamatory emails to Netflix and the South Indian Film Chamber. The court directed the producer to submit an explanation by August 25