രഞ്ജിത്ത് ചിത്രം 'ലോ ആൻഡ് ഓർഡർ' റിലീസ് നാളെ

വലിയ മുതൽമുടക്കിൽ വിശാലമായ കാൻവാസിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ ചിത്രം 'ലോ ആൻഡ് ഓർഡർ' സെപ്റ്റംബർ 18-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. സത്യം സിനിമാസ്, മഹാസുബൈർ മുവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി, മഹാസുബൈർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
പ്രകാശ് വർമയും അഭിരാമിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും പുതുമുഖങ്ങൾക്കും നിർണായകമായ പ്രാധാന്യമുണ്ട്. കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയെത്തുന്നു എന്ന വാർത്തയും സജീവമായി നിലനിൽക്കുന്നു.
ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. സത്യം സിനിമാസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. മാർക്കറ്റിങ്: ബ്രിങ്‌ഫോർത്ത്, പി.ആർ.ഒ: വാഴൂർ ജോസ്.
Content Highlights: Director Ranjith's big-budget action thriller 'Law and Order' will hit screens worldwide on September 18. The film features Prakash Varma and Abhirami in lead roles alongside a mix of prominent actors and newcomers. Reports suggest actor Mammootty appears in the role of Karikkamuri Shanmughan. Screenplay is written by Udaykrishna and the movie is produced by Premachandran A.G. and Mahasubair. The film is being released globally under the banner of Satyam Cinemas.