ആണിനും പെണ്ണിനും ഉള്ളതാണ് ഈ ലോകം, അണ്‍ഹൈഡുമായി രമ്യ നമ്പീശന്‍

രമ്യ നമ്പീശന്‍ സംവിധാനം ചെയ്ത അണ്‍ഹൈഡ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
ബലാത്സംഗം ഉള്‍പ്പെടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ചെറുതും വലുതുമായ പ്രതിസന്ധികളെക്കുറിച്ചാണ് രമ്യ പറയുന്നത്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നതും രമ്യ തന്നെയാണ്. രമ്യയുടെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നീല്‍ ഡീക്കുഞ്ഞയാണ് ഛായാഗ്രഹണം.
അടുത്തിടെ താരം ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു, രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന പേരിലുള്ള ചാനല്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
വൈറസ്, അഞ്ചാംപാതിര എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ രമ്യ എത്തിയിരുന്നു.
Content Highlights : ramya nambeessan short film unhide
Content Highlights: