എന്നെ കണ്ടുപിടിക്കാമോ? വെല്ലുവിളിച്ച് രമ്യാ കൃഷ്ണൻ

കോവിഡ് ഭീതി ഒഴിഞ്ഞു പോകാത്തതിനാൽ സിനിമ ഇനിയും സജീവമാകാനുണ്ട്. അതുകൊണ്ടു തന്നെ വീട്ടിലിരിക്കുന്ന സെലിബ്രിറ്റികളിൽ ഒട്ടുമിക്കവരും അവരുടെ പഴയകാല ചിത്രങ്ങളും ഓർമകളും പൊടിതട്ടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്.
തെന്നിന്ത്യയിലെ പ്രശസ്തയായ സിനിമാതാരമായ രമ്യാ കൃഷ്ണനും അക്കൂട്ടത്തിലുണ്ട്. ഇൻസ്റ്റാഗ്രാം തുടങ്ങിയതിന്റെ ഭാഗമായി തന്റെ സ്കൂൾ കാലത്തെ ഒരു ചിത്രം പങ്കുവച്ച് വെല്ലുവിളിച്ചിരിക്കുകയാണ് രമ്യ. കുട്ടിക്കൂട്ടത്തിൽ നിന്ന് പിടികിട്ടാൻ അത്ര എളുപ്പവുമല്ല.
എന്തായാലും ഒട്ടുമിക്ക ആരാധകരും ഉത്തരം തെറ്റിച്ചു. അതുകൊണ്ടു തന്നെ ശരി ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് രമ്യ.
Content Highlights: Remya Krishnan Throw back school photo on Instagram twitter asks fan to fin her
Content Highlights: