വീണ്ടും ആക്ഷൻ ഹീറോ ആയി സിദ്ദിഖ്, 'രാക്ഷസ വേട്ട'യ്ക്ക് തുടക്കം

#Movie Desk
രാക്ഷസ വേട്ട എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
രാക്ഷസ വേട്ട എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ ആകുന്ന ചിത്രമാണ് രാക്ഷസ വേട്ട. ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് ഈ ചിത്രം സംവിധാനം ചെയ്യുന്നു. ഡിസ്ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുൺ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചു.

കൊച്ചിയിലെ ആശിർവ്വാദ് ട്രാവൻകൂർ ഹോട്ടലിൽ ലളിതമായി നടന്ന ചടങ്ങിൽ ശ്രീമതി മല്ലികാ സുകുമാരൻ ആദ്യ ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ആരംഭം കുറിച്ചത്. അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും അണിയറപ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

സൈക്കോ പാക്ക് ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം:

നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത് . പ്രേക്ഷകരെ തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. വിസ്‌മയിപ്പിക്കുന്ന ദുരൂഹതകളും, മികച്ച ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിൻ്റെ ആകർഷകഘടകങ്ങളാണ്. സിദ്ധിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളക്കുശേഷം സിദ്ദിഖ് മുഴുനീള ആക്ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണ് രാഷസ വേട്ട.
സാജു നവോദയ, കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലികാസുകുമാരൻ, സുധി കോപ്പ, ജസീല പ്രവീൺ, രാജേഷ് കൊട്ടാരത്തിൽ, ഹരി ഊതുമൂന്ന്, സുജിത് കോന്നി , സജു പാർത്ഥസാരഥി, ശ്രീജു സോണി എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ -ശ്യാം അരവിന്ദം. സംഗീതം -ഷാനു. ബാക്ക്ഗ്രൗണ്ട് സ്കോർ -സൗരവ് ചെന്നൈ. മേക്കപ്പ് - രാജേഷ്. കോസ്‌റ്റ്യും ഡിസൈൻ -ബിജു കുമാരപുരം.

വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. PRO -വാഴൂർ ജോസ്.

Content Highlights: Veteran actor Siddique is set to return as a full-fledged action hero in the upcoming psycho-thriller Rakshasavetta, directed by cinematographer-turned-filmmaker Vishnu Venjaramoodu, which officially launched with its pooja ceremony in Kochi.