രജനീകാന്തിന്റേയും ധനുഷിന്റേയും വീട്ടിൽ ബോംബ് ഭീഷണി; സന്ദേശം വ്യാജമെന്ന് പോലീസ്

രജനീകാന്ത്, ധനുഷ് എന്നിവർ | Photo: Facebook:Dhanush Team
രജനീകാന്ത്, ധനുഷ് എന്നിവർ | Photo: Facebook:Dhanush Team

നടൻ രജനീകാന്തിന്റേയും ധനുഷിന്റേയും വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം.അജ്ഞാതമായ ഒരു ഇ-മെയിൽ ഐ.ഡി.യിൽ നിന്നാണ് തമിഴ്നാട് ഡിജിപിക്ക് സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി.

ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് തേനംപേട്ട് പോലീസും ബോംബ് സ്ക്വാഡും രജനീകാന്തിന്റെ വീട്ടിൽ സുരക്ഷാ പരിശോധന നടത്തി. അജ്ഞാതർ വീട്ടിൽ പ്രവേശിച്ചിട്ടില്ലെന്നും ഭീഷണി വ്യാജമായിരിക്കാമെന്നും നടന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പോലീസിനെ അറിയിച്ചു. ഇ-മെയിലിൽ പേരുണ്ടായിരുന്ന മറ്റ് പ്രമുഖരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി.

ഇതിന് മുമ്പും നടന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം പോലീസിന് ലഭിച്ചിരുന്നു. 2018-ലും 2020-ലും സമാനസംഭവമുണ്ടായിരുന്നു. പോയസ് ഗാർഡനിലെ രജനിയുടെ വസതിയിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അന്നത്തെ ഭീഷണി.

Content Highlights: Superstar Rajinikanth and Dhanush received hoax bomb threats via email. Police investigated and confirmed the threats were false. Learn more.