ആരായിരിക്കും അവരെ നോക്കിക്കൊണ്ടിരുന്ന സ്ത്രീരൂപം? ത്രില്ലിംഗ് എക്സ്പീരിയൻസുമായി 'രജനി'

മികച്ച ക്രൈം ത്രില്ലറായി പ്രേക്ഷകരെ വിസ്മയിപ്പിച്ച് തീയേറ്ററുകളിൽ മുന്നേറുകയാണ് കാളിദാസ് ജയറാം നായകനായി മലയാളത്തിലും തമിഴിലുമായി എത്തിയ രജനി. ചിത്രത്തിന്റെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
പരസ്യ കലാരംഗത്തെ പ്രഗല്ഭരായ നവരസ ഗ്രൂപ്പ്, നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ നിര്‍മിച്ച് നവാഗതനായ വിനില്‍ സ്കറിയ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രജനി'. കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്.
സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന് കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ്, രാമു, ഷോണ്‍ റോമി, കരുണാകരന് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
Content Highlights: rajani malayalam movie sneak peak, kalidas jayaram and namitha pramod