നായിക മമിത ബൈജു, നിർമാണം പ്രദീപ് രംഗനാഥൻ; സംഗീതം സായ് അഭ്യങ്കർ- PRS01 പ്രഖ്യാപിച്ചു

#Movies Desk
പിആർഎസ്01 ഇൻട്രൊഡക്ഷൻ വീഡിയോയിൽ മമിത ബൈജുവും സ്വാസികയും | Photo: Screen grab/ YouTube: PR Show
പിആർഎസ്01 ഇൻട്രൊഡക്ഷൻ വീഡിയോയിൽ മമിത ബൈജുവും സ്വാസികയും | Photo: Screen grab/ YouTube: PR Show

സൂപ്പർഹിറ്റുകൾ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ നിർമാതാവാകാൻ ഒരുങ്ങുന്നു. പ്രദീപ് രംഗനാഥൻ നിർമിച്ച്, ദക്ഷിണേന്ത്യൻ സെൻസേഷൻ മമിത ബൈജു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സ്ത്രീ കേന്ദ്രിത ചിത്രമായ PRS01 ഔദ്യോഗിക ഇൻട്രൊഡക്ഷൻ വീഡിയോ പുറത്ത്. പി.ആർ. ഷോ എന്ന ബാനറിൽ പ്രദീപ് രംഗനാഥൻ നിർമിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥനോടൊപ്പം മുമ്പ് പ്രവർത്തിച്ച ആറ് അസിസ്റ്റന്റ് ഡയറക്ടർമാരുടെ സംഘമായ ദി ആൽഫ യൂണിറ്റിന്റെ സംവിധാന അരങ്ങേറ്റമാണ്. ബഹുഭാഷാ ചിത്രമായാണ് PRS01 ഒരുങ്ങുന്നത്. പ്രദീപ് രംഗനാഥൻ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.

മമിത ബൈജുവിനൊപ്പം അശ്വത് മാരിമുത്തു, ശിവാജി സോണ്ടിനേനി, സ്വാസിക, അനാമിക മാഹി, ലിസ്സി ആന്റണി തുടങ്ങി മറ്റ് നിരവധി പ്രമുഖ അഭിനേതാക്കൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ദിനേശ്കുമാർ പുരുഷോത്തമനും സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കറുമാണ്. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്.

താത്കാലികമായി PRS01 എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഒരേസമയം നിർമിക്കും. ചിത്രത്തിന്റെ പുതുതായി പുറത്തിറങ്ങിയ ലോഞ്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. വീഡിയോയുടെ കൗതുകകരമായ ആശയം, സ്‌റ്റൈലിഷ് അവതരണം, ആകർഷകമായ ദൃശ്യങ്ങൾ, ശക്തമായ പശ്ചാത്തല സംഗീതം എന്നിവയ്ക്കും പ്രേക്ഷകർ മികച്ച പ്രതികരണമാണ് നൽകുന്നത്.

സംവിധായകനായും നടനായും ഇതിനോടകം പ്രേക്ഷകരെ ആകർഷിച്ച പ്രദീപ് രംഗനാഥൻ, ഇപ്പോൾ PRS01 എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിർമാണത്തിലേക്ക് കടക്കുകയാണ് എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഡ്രാഗൺ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം പ്രദീപ് രംഗനാഥനും അശ്വത് മാരിമുത്തുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പിആർഒ: ശബരി.

Content Highlights: Pradeep Ranganathan debuts as a producer with PRS01. Mamitha Baiju leads the female-centric multi-lingual project. Directed by the debutant collective The Alpha Unity. Music composed by Sai Abhyankar. Features a star-studded cast including Ashwath Marimuthu and Swasika