ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

കൊച്ചി: സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശിയായ വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ഇയാൾ താമസിച്ചിരുന്ന എളംകുളത്തെ ലോഡ്ജ് മുറിയിൽ നിന്ന് 5.6 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
കഴിഞ്ഞദിവസം ലഹരിയുമായി പിടിയിലായ ജിം ട്രെയിനറായ കെവിൻ, സാദിഖ് എന്നിവരുമായി ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകളുണ്ടെന്ന് പോലീസ് പറയുന്നു. ഇവർക്ക് പിന്നിലുള്ള ലഹരി ശൃംഖലയെ കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.
Content Highlights: Production controller Vishal Soman from Thalayolaparambu was arrested with 5.6 grams of synthetic drug MDMA at a lodge in Elamkulam, Kochi. The arrest was made by the DANSAF team under the anti-narcotic drive Operation Toofan.