ജൂനിയർ ആർട്ടിസ്റ്റായി ‘പരം സുന്ദരി’യിൽ; സംഭവിച്ചതെന്ത്?, മറുപടിയുമായി പ്രിയാ വാര്യർ

#സ്വന്തം ലേഖകന്‍
പ്രിയാ പ്രകാശ് വാര്യർ | Photo: Instagram/ Priya Prakash Varrier
പ്രിയാ പ്രകാശ് വാര്യർ | Photo: Instagram/ Priya Prakash Varrier

സിനിമയും പ്രേക്ഷകരും തന്നെ സ്വീകരിച്ച രീതിയിൽ തനിക്ക് പരാതികളൊന്നുമില്ലെന്ന് നടി പ്രിയാ പ്രകാശ് വാര്യർ. എല്ലാം സംഭവിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താൻ. സിനിമാ ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ ഉണ്ടായിട്ടുണ്ട്. വ്യക്തിയെന്ന നിലയിലും കലാകാരിയെന്ന നിലയിലും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടത് പ്രധാനമാണെന്ന് കരുതുന്നയാളാണ് താനെന്നും നടി പറഞ്ഞു. മാതൃഭൂമി ഡോട്ട്‌കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

സിനിമയിൽ ലഭിച്ച അവസരങ്ങളോട് വലിയ കടപ്പാടുണ്ടെന്ന് നടി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സിനിമയുടെ വിവിധ മേഖലകൾ അനുഭവത്തിലൂടെ അറിയാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. അഭിനയത്തിൽ തുടങ്ങി, പിന്നണി ഗാനരംഗത്തും ഇപ്പോൾ ഡബ്ബിങ്ങിലും പരീക്ഷിക്കാൻ കഴിയുന്നതിൽ താൻ ഏറെ സന്തുഷ്ടയാണെന്നായിരുന്നു നടിയുടെ വാക്കുകൾ.

ജാൻവി കപൂറും സിദ്ധാർഥ് മൽഹോത്രയും പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം 'പരം സുന്ദരി'യിൽ പ്രിയ പ്രത്യക്ഷപ്പെട്ടിരുന്നു. ആൾക്കൂട്ടത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാളായി നടിയെത്തിയത് വലിയ ചർച്ചയായി. ആ ചിത്രത്തിൽ സംഭവിച്ചത് എന്താണെന്ന് പിന്നീട് വിശദമായി വെളിപ്പെടുത്തുമെന്ന് നടി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

'പരം സുന്ദരിയുമായി ബന്ധപ്പെട്ട ആ സംഭവത്തെക്കുറിച്ച് ഇനി പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കാരണം, അത് അന്നുതന്നെ വലിയ വിവാദമായി മാറിയിരുന്നല്ലോ!. എന്താണ് സംഭവിച്ചതെന്ന് പിന്നീട് എപ്പോഴെങ്കിലും വിശദമായി സംസാരിക്കാം', എന്നായിരുന്നു പ്രിയയുടെ മറുപടി.

READ FULL INTERVIEW | ‘ആ തിരിച്ചറിവായിരുന്നു എ.ഒ.ടി, ദുൽഖറിനെ പോലുള്ളവർ ഇത്തരം ചിത്രങ്ങളെ പിന്തുണയ്ക്കുന്നത് വലിയ കാര്യമാണ്’

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം 'ആകാശത്തിൽ ഒരു താരക'ത്തിന്റെ മലയാളം പതിപ്പിൽ നായിക സാത്വിക വീരവല്ലിക്ക് ശബ്ദം നൽകിയത് പ്രിയാ വാര്യർ ആയിരുന്നു. വോയ്‌സ് ആക്ടർ എന്ന നിലയിൽ നടിക്ക് വ്യാപക പ്രശംസയാണ് ലഭിക്കുന്നത്. ബോളിവുഡിൽ നായികയായെത്തിയ 'ത്രീ മങ്കീസ്' റിലീസിന് ഒരുങ്ങുകയാണ്.

Content Highlights: Priya Prakash Varrier said she has no complaints about her career ups and downs and noted she will speak in detail later about what happened with Param Sundari. Her uncredited-style appearance among crowd junior artists in the Janhvi Kapoor and Sidharth Malhotra starrer Param Sundari had sparked discussion. She expressed gratitude for her journey across acting, playback singing, and voice acting, including dubbing for Satvika Veeravalli in the Malayalam version of Aakasamlo Oka Tara. Priya also noted that her Hindi film Three Monkeys, in which she plays a lead role, is gearing up for release.