'ഇന്ന് നിങ്ങൾക്കുള്ളിലെ കുംഭയെ ഉണർത്താൻ ഉദ്ദേശിക്കുന്നില്ല'; പൃഥ്വിരാജിന് ജന്മദിനാശംസകളുമായി എസ്.എസ്. രാജമൗലി

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാരാണസി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മലയാളികളുടെ അഭിമാനമായ പൃഥ്വിരാജ് സുകുമാരനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുംഭ എന്നാണ് അദ്ദേഹം 'വാരാണസി'യിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് ആശംസകളുമായെത്തിയിരിക്കുകയാണ് സംവിധായകൻ എസ്.എസ്.രാജമൗലി
"വാരാണസി ടീമിന്റെ സ്വന്തം 'കുംഭ', പൃഥ്വിരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം!ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്തുന്നില്ല… ലോകത്തിൽ തന്റേതായ മുദ്ര പതിപ്പിക്കാൻ വിധിക്കപ്പെട്ട കുംഭ! ജന്മദിനാശംസകൾ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ". രാജമൗലിയുടെ വാക്കുകൾ.
Also Read: വാരാണസിയുടെ ഹോളിവുഡ് അഭിമുഖത്തിൽ കേരളവും; പൃഥ്വിരാജിനോട് തന്റെ ‘കേരളാ കണക്ഷൻ’ പറഞ്ഞ് പ്രിയങ്കാ ചോപ്ര
ലോക സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാരാണസിയിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ ‘കുംഭ’യെക്കുറിച്ചുള്ള ഈ വാക്കുകൾ ആരാധകർക്കിടയിലും സിനിമാപ്രേമികൾക്കിടയിലും ശ്രദ്ധ നേടുകയാണ്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം.എം. കീരവാണിയാണ്. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ലോകമെമ്പാടും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരാണാസി’ 2027 ഏപ്രിൽ 7ന് തിയേറ്ററുകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും. പിആർഓ, മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
Content Highlights: Renowned director S.S. Rajamouli penned a captivating birthday wish for Prithviraj Sukumaran, sharing behind-the-scenes location images from their highly anticipated global project Varanasi and teasing Prithviraj's powerful and mysterious character named 'Kumbha'.