എൻഎസ്എസ് ക്യാമ്പിലേക്ക് ആളെത്തേടി ടീം 'പ്രേംപാറ്റ'; കാസ്റ്റിങ് കോൾ

രസകരമായ കാസ്റ്റിങ് കോളുമായി 'പ്രേംപാറ്റ' സിനിമയുടെ പോസ്റ്റർ പുറത്ത്. ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്‌നർ ആണ് 'പ്രേംപാറ്റ'. എൻഎസ്എസ് ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട് എന്ന പേരിലാണ് ഇപ്പോൾ 'പ്രേംപാറ്റ'യുടെ കാസ്റ്റിങ് കോൾ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്.
കോഴിക്കോട് അമലാപുരിയിലെ സിറ്റി ഹൗസിൽ ജനുവരി 14 ബുധനാഴ്ച രാവിലെ 10 മുതലാണ് ഓഡിഷൻ. 17 മുതൽ 22 വരെ സ്‌ക്രീൻ ഏജ് തോന്നിക്കുന്ന എല്ലാ ജെൻഡർ വിഭാഗത്തിലുള്ളവർക്കും ഓഡിഷനിലേക്ക് ക്ഷണമുണ്ട്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന 'പ്രേംപാറ്റ' സെൻട്രൽ പിക്ചേഴ്‌സ് ആണ് തിയേറ്ററുകളിൽ എത്തിക്കുക.
ചിത്രം സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്. കഥ- തിരക്കഥ- സംഭാഷണം ലിജീഷ് കുമാർ.
Content Highlights: Exciting casting call for `Prempatta`, a romantic youth entertainer set at an NSS camp