'എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ സിനിമകളുമുണ്ട്, ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു'- പ്രേംകുമാര്‍

പ്രേംകുമാർ | Photo: Mathrubhumo
പ്രേംകുമാർ | Photo: Mathrubhumo

തിരുവനന്തപുരം: സീരിയലുകള്‍ക്ക് പിന്നാലെ സിനിമകള്‍ക്കെതിരെയും വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. വര്‍ത്തമാന സിനിമകള്‍ മനുഷ്യരുടെ ഹിംസകളെ ഉണര്‍ത്തുന്നുവെന്നും ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും പ്രേംകുമാര്‍ ആരോപിച്ചു.

'സെന്‍സറിങ് കൊടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. സിനിമകളിലൂടെ തെറ്റായ സന്ദേശം നല്‍കരുത്. എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ സിനിമകളുമുണ്ട്. സെന്‍സറിങ് മറികടന്ന് ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു.' പ്രേംകുമാര്‍ വ്യക്തമാക്കി.

സീരിയലുകളില്‍ പലതിന്റേയും ഉള്ളടക്കത്തിന് നിലവാരമില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.  ടിവി പരിപാടികളുടെ ഉള്ളടകത്തില്‍ ശുദ്ധീകരണത്തിന് തയ്യാറാകണം. കലയുടെ പേരിലെ വ്യാജ നിര്‍മിതികള്‍ സാംസ്‌കാരിക വിഷമാണ്. പരിമിതികളുണ്ടെങ്കിലും ചലച്ചിത്ര അക്കാദമി ഇടപെടുമെന്നും പ്രേംകുമാര്‍ പറഞ്ഞു.


 

Content Highlights: Film Academy chairman Prem Kumar criticizes violence in Malayalam films