'ഹ,ഹ,ഹ,ഹു,ഹു...' പ്രയാഗയുടെ പുതിയ ഇന്‍സ്റ്റാ സ്റ്റോറി; പരിഹാസമാണോയെന്ന് ആരാധകര്‍

കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിനിമാ താരങ്ങളും ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ഹോട്ടലില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു.
ഓംപ്രകാശിനെ കാണാനെത്തിയ സിനിമാ താരങ്ങളില്‍ രണ്ടു പേര്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേരാണ് ഓംപ്രകാശിന്റെ മുറിയിലെത്തിയത്.
ഈ വാര്‍ത്ത വന്നതിന് പിന്നാലെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ് പ്രയാഗ. 'ഹ,ഹ,ഹ, ഹു,ഹു' എന്നെല്ലാമെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
'സാഗര്‍ ഏലിയാസ് ജാക്കി' എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു പ്രയാഗയുടെ അരങ്ങേറ്റം. 2016-ല്‍ 'ഒരു മുറൈ വന്ത് പാര്‍ത്തായ' എന്ന മലയാളം സിനിമയില്‍ പ്രയാഗ നായികയായി. കട്ടപ്പനയിലെ ഋതിക് റോഷന്‍, ഫുക്രി, പോക്കിരി സൈമണ്‍, രാമലീല, ഒരു പഴയ ബോംബ് കഥ, ഉള്‍ട്ട, ഭൂമിയിലെ മനോഹര സ്വകാര്യം, എന്താടാ സജി, ഡാന്‍സ് പാര്‍ട്ടി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയാണ് പ്രയാഗ അഭിനയിച്ച പ്രധാനസിനിമകള്‍.
ഇന്‍സ്റ്റഗ്രാമില്‍ മിസ് മാര്‍ട്ടിന്‍ എന്നറിയപ്പെടുന്ന പ്രയാഗയ്ക്ക് ഒരു മില്യണിലേറെ ഫോളോവേഴ്സുണ്ട്. ഫാഷന്‍ ട്രെന്‍ഡുകളില്‍ അപ്ഡേറ്റഡ് ആയ നടിയുടെ പല ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ പ്രയാഗ നടത്തിയ മേക്കോവറും സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഹെയര്‍സ്‌റ്റൈലിലാണ് നടി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. പല നിറങ്ങളില്‍ മുടി കളര്‍ ചെയ്ത പ്രയാഗ പിന്നീട് ബോയ്കട്ട് രീതിയിലുള്ള പുതിയ ഹെയര്‍സ്റ്റൈലും പരീക്ഷിച്ചിരുന്നു.
Content Highlights: prayaga martin new instagram story after name mentioned in omprakash drugs case