പ്രകാശൻ പറക്കാൻ ഒരുങ്ങുകയാണ്; ചിരിപ്പിച്ച് ടീസർ

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദിലീഷ് പോത്തൻ, മാത്യു തോമസ്, നിഷ സാരംഗ്, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേർന്നാണ് നിർമിക്കുന്നത്.
മാളവിക, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ശ്രീജിത്ത് രവി, ഗോവിന്ദ്, സ്മിനു സിജോ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷാൻ റഹ്മാനാണ് സംഗീതം. ഗുരുപ്രസാദാണ് ഛായാഗ്രഹണം.
Content Highlights : Prakashan Parakkatte teaser Dhyan Sreenivasan movie Aju Vargheese Dileesh Pothen Saiju Kurup Mathew Thomas
Content Highlights: