കോഴിക്കോട്ടുകാരേ മലപ്പുറംകാരേ നിങ്ങൾ പറക്കാൻ തയ്യാറാണോ? 'പ്രകാശൻ പറക്കട്ടെ' അഭിനേതാക്കളെ തേടുന്നു

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്ന 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നായിക 15- 18 പ്രായം. കൂടാതെ മറ്റ് വേഷങ്ങളിലേക്കും അഭിനേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. കോഴിക്കോട്ടുകാർക്കും മലപ്പുറത്തുകാർക്കുമാണ് മുൻഗണന.
ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് നിർമിക്കുന്നത്.
ധ്യാൻ, ദിലീഷ് പോത്തൻ, അജു വർഗീസ്, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നൽകുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം.
Content Highlights : Prakashan parakkatte movie casting call Dhyan Sreenivasan Aju Vargheese Dileesh Pothen Saiju Kurup Mathew
Content Highlights: