ഡി.വൈ.എസ്.പി നന്ദകിഷോറിനെ കാണാന്‍ ബാഹുബലി; അനൂപ് മേനോന് ആശംസകളുമായി പ്രഭാസ്

അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം 21 ഗ്രാംസിന് ആശംസകളുമായി പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ്.
കൊച്ചിയില്‍ തന്റെ പുതിയ ചിത്രമായ രാധേശ്യാമിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയതായിരുന്നു പ്രഭാസ്. 21 ഗ്രാംസ് വലിയ വിജയമാകട്ടെയെന്നും ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നതായും പ്രഭാസ് പറഞ്ഞു.
21 ഗ്രാംസിന്റെ പ്രമോഷനായി കൊച്ചി ക്രൗണ്‍ പ്ലാസയില്‍ എത്തിയപ്പോയായിരുന്നു അനുപ് മേനോനും സംവിധായകന്‍ ബിബിന്‍ കൃഷ്ണയും നിര്‍മ്മാതാവ് റെനീഷും പ്രഭാസിനെ കണ്ടു മുട്ടിയത്.
ട്രാഫിക്കിന് ശേഷം അനൂപ് മേനോന്റെ ഒരു മുഴുനീള ത്രില്ലര്‍ ചിത്രമായിരിക്കും 21 ഗ്രാംസ് എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ക്രൈംത്രില്ലര്‍ ആയി ഒരുങ്ങുന്ന 21 ഗ്രാംസ് 'ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.
ദീപക് ദേവിന്റെ സംഗീതത്തില്‍ ഹരിശങ്കര്‍ ആലപിച്ച ചിത്രത്തിലെ ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. മാര്‍ച്ച് 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.
'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രം കൂടിയാണിത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
Content Highlights: Prabhas Wishes Anoop Menon for his new movie 21 grams