ഇരട്ടവേഷത്തില് പ്രഭാസ്, ബോക്സോഫീസ് ഭരിക്കാന് 'രാജാസാബ്' ജനുവരി 9-ന് തിയേറ്ററുകളില്

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര് - ഫാന്റസി ചിത്രം 'രാജാസാബ്' തിയേറ്ററുകളില് എത്താന് ഇനി 30 ദിനങ്ങള് കൂടി. മകര സംക്രാന്തി നാളില് ഏറ്റവും വലിയ ആഘോഷം സമ്മാനിക്കാന് പ്രഭാസ് എത്തുമ്പോള് ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്. തിയേറ്ററില് ഒരു തവണ കണ്ടാല് തീരാത്ത മാസ്സീവ് റിപ്പീറ്റ് വാല്യു ചിത്രം ഉറപ്പുവരുത്തും എന്നാണ് അണിയറക്കാര് നല്കുന്ന ഉറപ്പ്. ജനുവരി 9-നാണ് 'രാജാസാബി'ന്റെ വേള്ഡ് വൈഡ് റിലീസ്.
പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലര് പ്രേക്ഷകരില് പ്രതീക്ഷയുണര്ത്തിയിട്ടുണ്ട്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ 'റിബല് സാബ്' ഏവരിലും വലിയ പ്രതീക്ഷയാണ് നല്കിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബല് സ്റ്റാര് പ്രഭാസിന്റെ പാന് - ഇന്ത്യന് ഹൊറര് ഫാന്റസി ത്രില്ലര് 'രാജാസാബ്' തിയേറ്ററുകളില് എത്താനൊരുങ്ങുന്നത്.
പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റെ വേറിട്ട വേഷപ്പകര്ച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിര്മ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. 'രാജാ സാബി'ന്റെ വിസ്മയിപ്പിക്കുന്ന ടീസര് അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്റസിയും റൊമാന്സും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീര്ക്കുകയുണ്ടായി. ബോക്സോഫീസ് വിപ്ലവം തീര്ത്ത കല്ക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യന് സിനിമയില് സമാനതകളില്ലാത്തൊരു സൂപ്പര് നാച്ച്വറല് ദൃശ്യ വിരുന്ന് തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചനകള്.
പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന് ഇറാനി, സെറീന വഹാബ്, നിധി അഗര്വാള്, മാളവിക മോഹനന്, റിദ്ധി കുമാര് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില് ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറില് ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തന് ലുക്കിലുമാണ് ചിത്രത്തില് പ്രഭാസിനെ ഡബിള് റോളില് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്.
ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറര് എന്റര്ടെയ്നറായ 'രാജാസാബ്' 'ഹൊറര് ഈസ് ദ ന്യൂ ഹ്യൂമര്' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാല് തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എന്റര്ടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന് ഇന്ത്യന് ചിത്രമായി പ്രദര്ശനത്തിനെത്തുന്ന രാജാസാബ് പീപ്പിള് മീഡിയ ഫാക്ടറിയുടെ ബാനറില് ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്മ്മിക്കുന്നത്. ഇന്ത്യന് സിനിമയില് തന്നെ ഒരു ഹൊറര് സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിര്മ്മാതാവ്. തമന് എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാര്ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ് മാസ്റ്റേഴ്സ്, കിംഗ് സോളമന്, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആര്.സി. കമല് കണ്ണന്, പ്രൊഡക്ഷന് ഡിസൈനര്: രാജീവന്, ക്രിയേറ്റീവ് പ്രൊഡ്യൂസര്: എസ് എന് കെ, പി.ആര്.ഒ.: ആതിര ദില്ജിത്ത്.
Content Highlights: Get ready for Prabhas` highly anticipated horror-fantasy film `Raja Saab`! Witness a grand spectacle with dual roles and thrilling visuals. Releasing January 9th.