ക്വാറന്‍റൈന്‍ സമയത്ത് പൂര്‍ണിമയുടെ കയ്യില്‍ തടഞ്ഞത്, ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് ഇന്ദ്രജിത്ത്

-
-

മക്കളുമൊന്നിച്ചുള്ള പഴയ ചിത്രം പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. മൂത്ത മകള്‍ പ്രാര്‍ഥനയ്കക് ആറും ഇളയ മകള്‍ നക്ഷത്രയ്ക്ക് നാലും വയസുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. 

"ക്വാറന്‍റൈന്‍ സമയത്ത് പഴയ ചിത്രങ്ങള്‍ തപ്പിയപ്പോള്‍ കയ്യില്‍ കുറച്ച് മനോഹര ചിത്രങ്ങള്‍ തടഞ്ഞു. ആറ് വയസുള്ള പ്രാര്‍ഥനയും, നാല് മാസം പ്രായമുളള നക്ഷത്രയുമാണ് ചിത്രത്തില്‍. അവളുടെ അച്ഛന്‍റെ അടുത്ത് നിന്ന് എടുത്തു കൊണ്ടുവന്നതിന് മുഖം  കറുപ്പിച്ചിരിക്കുകയാണ് നക്ഷത്ര..ഞങ്ങള്‍ മൂന്ന് പേരും ഒന്നിച്ചുള്ള ആദ്യ ചിത്രങ്ങളില്‍ ഒന്ന് ...ഓര്‍ക്കുന്നുണ്ടോ ഇന്ദ്രാ???"...പൂര്‍ണിമ കുറിച്ചു.

'ഏറ്റവും പ്രിയപ്പെട്ടത്' എന്നാണ് ചിത്രത്തിന് ഇന്ദ്രജിത്ത് നല്‍കിയ മറുപടി. 

മികച്ച പാട്ടുകാരാണ് പ്രാര്‍ഥനയും നക്ഷത്രയും. ഇതിനോടകം തന്നെ ഇരുവരും സിനിമയില്‍ തങ്ങളുടെ വരവറിയിച്ചു. മോഹന്‍ലാല്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന്‍ എന്നീ ചിത്രങ്ങളില്‍ ഗാനമാലപിച്ചിട്ടുണ്ട് പ്രാര്‍ഥന. ഇന്ദ്രജിത്തും പൃഥ്വിരാജും വേഷമിട്ട ടിയാന്‍ എന്ന ചിത്രത്തിലൂടെ നക്ഷത്രയും അഭിനയ രംഗത്തേക്കെത്തി. 

Content Highlights : Poornima Indrajith Shares A thowback Picture with daughters Prarthana And Nakshathra

Content Highlights: