ലെെംഗികാരോപണവും അറസ്റ്റും എല്ലാ നാടകം? സാമുമായി ഒന്നിച്ച് പൂനം പാണ്ഡെ

പൂനം പാണ്ഡെ, സാം ബോംബെ| Photo: https:||www.instagram.com|ipoonampandey|?hl=en
പൂനം പാണ്ഡെ, സാം ബോംബെ| Photo: https:||www.instagram.com|ipoonampandey|?hl=en

ഭർത്താവ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന നടി പൂനം പാണ്ഡെയുടെ പരാതി വാർത്തകളിൽ നിറഞ്ഞിരുന്നു. ​ഗോവയിൽ ഹണിമൂൺ ആഘോഷത്തിനിടെയായിരുന്നു സംഭവം. നടിയുടെ പരാതിയിൽ ഭർത്താവ് സാം ബോബെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിന് സാമിനെ ജാമ്യത്തിൽ വിട്ടതിന് തൊന്നുപിന്നാലെ ഇയാളുമായി വീണ്ടും ഒന്നിച്ചിരിക്കുകയാണ് പൂനം.  ഭ്രാന്തമായി പ്രണയിക്കുന്നുവെന്നും വിവാഹ ജീവിതത്തിൽ ഇതെല്ലാം സ്വാഭാവികമാണെന്നുമാണ് പൂനം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 

തന്റെ കഴുത്തു ഞെരിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നുമാണ് പൊലിസീന് നൽകിയ പരാതിയിൽ പറയുന്നത്. സാമിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പൂനം അന്ന് അഭിമുഖങ്ങളിൽ പറഞ്ഞത്. 

പല തവണ ആശുപത്രിയിലായിട്ടുണ്ട്. ഇത്രയും മര്യാദകെട്ട ഒരു ബന്ധമായിട്ടും ഞാനത് തുടർന്നത് ഞങ്ങൾ പരസ്പരം സ്നേ​ഹിക്കുന്നു എന്ന ധാരണയിലായിരുന്നു. അവന്റെ പൊസസീവ്നെസിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ് അവന്റെ ദേഷ്യം പുറത്ത് വരുന്നത്. എല്ലാം നേരെയാകുമെന്ന പ്രതീക്ഷയിലാണ് വിവാ​ഹിതയായത്. നിർഭാ​ഗ്യവശാൽ അത് ശരിയായ തീരുമാനമായില്ല. പ്രണയം അന്ധമാണ്- ഇതായിരുന്നു പൂനത്തിന്റെ പ്രതികരണം 

പൂനം സാമുമായി ഒന്നിച്ചതോടെ ഇതെല്ലാം നാടകമാണെന്ന ആക്ഷേപം ഉയരുകയാണ്. മർദ്ദിക്കുന്നതും ശാരീകമായി പീഡിപ്പിക്കുന്നതും വിവാഹജീവിതത്തിൽ സ്വാഭാവികമാണെന്ന സന്ദേശമാണോ പൂനം ഇതിലൂടെ നൽകുന്നതെന്ന് വിമർശനം ഉയരുന്നു.

Content Highlights: Poonam Pandey reunites with Sam Bombay after sexual allegation, police complaint 

Content Highlights: