ഞായറാഴ്ച റിലീസ് സിനിമയിലുള്ള ആത്മവിശ്വാസത്തിനാല്‍- 'പൊങ്കാല' സംവിധായകന്‍

#Movie Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'പൊങ്കാല' സിനിമയിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ തയ്യാറായതെന്ന് സംവിധായകന്‍. ചിത്രത്തിന്റെ പേരുപോലെ തന്നെ ഞായറാഴ്ചയും ഒരു ഉത്സവപ്രതീതിയുള്ള ദിവസമാണെന്നും സംവിധായകന്‍ എ.ബി ബിനില്‍ പറഞ്ഞു. നവംബര്‍ 30-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

മലയാള സിനിമ ചരിത്രത്തില്‍ തന്നെ വളരെ വിരളമായി മാത്രമേ ഞായറാഴ്ചകളില്‍ റിലീസ് നടന്നിട്ടുള്ളൂ. 11 ഫൈറ്റ് സീനുകള്‍ ഉള്‍പ്പെട്ട ചിത്രത്തിന്റെ ഷൂട്ടിങ് അതികഠിനമായിരുന്നു. തീരദേശ മേഖലയില്‍ നടന്ന ഒരു റിയല്‍ സ്റ്റോറിയില്‍നിന്നാണ് സിനിമയുടെ കഥ രൂപപ്പെട്ടത്. തിയേറ്ററില്‍ നല്ല പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും ചിത്രത്തിലെ നായകന്‍ ശ്രീനാഥ് ഭാസി പറഞ്ഞു.

നടന്‍ ബാബുരാജ്, അലന്‍സിയര്‍, ചിത്രത്തിലെ നായിക യാമിസോന, സൂര്യാ ക്രിഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, ശ്രീരംഗ്, ദാവീദ് ജേക്കബ്, അശ്വമേധ് എന്നീ താരങ്ങളും ചിത്രത്തിന്റെ നിര്‍മാതാക്കളായ അനില്‍ പിള്ള, ദീപു ബോസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ചിത്രത്തിലെ പാട്ടിന് താരങ്ങള്‍ക്കൊപ്പം ശ്രീനാഥ് ഭാസിയും അലന്‍സിയറും ചുവടുവെച്ചു. ഗ്രേസ് ഫിലിം കമ്പനി ചിത്രം തിയേറ്ററുകളില്‍ എത്തിക്കും. മാര്‍ക്കറ്റിങ്: ബ്രിങ്‌ഫോര്‍ത്ത് അഡ്വര്‍ടൈസിങ്.

Content Highlights: Director confident about Sunday release of `Pongala` film, inspired by its festive spirit and a real coastal story. Starring Sreenath Bhasi, Babu Raj