സമ്പന്ന കുടുംബത്തിന്റെ ദുരൂഹതകളിലേക്ക് 'പൈറേറ്റ്‌സ് ഓഫ് ഇടുക്കി’; ചിത്രം സെപ്റ്റംബർ നാലിന്

#Movies Desk
'പൈറേറ്റ്‌സ് ഓഫ് ഇടുക്കി' പോസ്റ്റര്‍
'പൈറേറ്റ്‌സ് ഓഫ് ഇടുക്കി' പോസ്റ്റര്‍

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്‌സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച 'പൈറേറ്റ്‌സ് ഓഫ് ഇടുക്കി' സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്നു. സിനിമയുടെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരു സമ്പന്ന കുടുംബത്തിലെ ദുരൂഹതകളാണ് ചിത്രത്തിലൂടെ സന്തോഷ് ഇടുക്കി അവതരിപ്പിക്കുന്നത്. ഏറെ ശ്രദ്ധേയമായ 'കൂടോത്ര'ത്തിനു ശേഷം സന്തോഷ് ഇടുക്കി തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൈറേറ്റ്‌സ് ഓഫ് ഇടുക്കി'.

ശ്രീജിത്ത് രവി, സിറിയക് ആലഞ്ചേരി, രവീന്ദ്രൻ കീരിത്തോട്, അനുരാജ് ശിവഗിരി, ജോബി കുന്നത്തുംപാറ, ബിജു തോപ്പൻ, അഭിലാഷ് വിദ്യാസാഗർ, അനീഷ് അബ്രഹാം, സാരംഗ് മാത്യു, ബിജു വൈദ്യൻ, അനിൽ കാളിദാസൻ, കെ.വി. രാജു, സജി, ജോമോൻ പാറയിൽ, അജീഷ് ചില്ലിസ്, ജോമി വെൺമണി, സി.കെ. രാജു, സണ്ണി പനയ്ക്കൽ, ലിബിയ ഷോജൻ, ജിൻസി ജിസ്ബിൻ, ജയ, വാലന്റീന ( ഫ്രാൻസ്) എന്നിവരെ കൂടാതെ നിരവധി അഭിനേതാക്കൾ വേഷമിട്ടിരിക്കുന്നു.

ക്യാമറ: കിങ്ങൻ ജിതിൻ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, എഡിറ്റർ: ജ്യോതിഷ് കുമാർ, സംഗീതം, സൗണ്ട് ഡിസൈൻ: ജെയ്‌സൺ ജോൺ, ആർട്ട്: ഷിബു അടിമാലി, അജയ് കീഴില്ലം, പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: പൗലോസ് കുറുമറ്റം, മേക്കപ്പ്: പട്ടണം ഷാ, അരവിന്ദ് ഇടുക്കി, കോസ്റ്റ്യൂംസ്: ബിനു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാജൻ കല്ലായി. അസോസിയേറ്റ് ഡയറക്ടർ: ജിഷ്ണു രാധാകൃഷ്ണൻ, സ്റ്റുഡിയോ: ശുഭശ്രീ, സ്റ്റിൽ: രാജീവ് അഴിയൂർ, പബ്ലിസിറ്റി ഡിസൈൻ: ഷിനോജ് സൈൻ. വിതരണം: ശുഭശ്രീ സ്റ്റുഡിയോസ്, പി.ആർ.ഒ: വാഴൂർ ജോസ്.

Content Highlights: Directed and written by Santhosh Idukki. The plot revolves around mysteries within a wealthy family in Idukki. Official release date is confirmed for September 4th. Produced by Cyriac Alanchery under Alanchery Cinemas and Actors Factory Productions.