'രാജശേഖര കുറുപ്പിനെ ആര്‌ തട്ടികൊണ്ടുപോയി'; പിടികിട്ടാപ്പുള്ളി ട്രെയ്‌ലര്‍

ട്രെയ്‌ലറില്‍ നിന്നുള്ള രംഗങ്ങള്‍
ട്രെയ്‌ലറില്‍ നിന്നുള്ള രംഗങ്ങള്‍

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ചിത്രം പിടികിട്ടാപ്പുള്ളി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സണ്ണി വെയ്‌നും മെറീനാ മൈക്കിളും അഹാന കൃഷ്ണയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോമഡി ത്രില്ലര്‍ ആയ ഈ ചിത്രത്തില്‍ സൈജു കുറുപ്പ്, ലാലു അലക്‌സ്, ബൈജു, തുടങ്ങിയവരും അണിചേരുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളസിനിമ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ആസ്വദിക്കാന്‍ പറ്റുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കും 'പിടികിട്ടാപ്പുള്ളി'.

ആഗസ്റ്റ് 27ന് ജിയോ സിനിമ വഴിയാണ് ചിത്രം പുറത്തു വരുന്നത്. ജിയോ കണക്ഷന്‍ ഉള്ള എല്ലാ പ്രേക്ഷകര്‍ക്കും ഈ ചിത്രം സൗജന്യം ആയി കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ആദ്യമായിട്ടാണ് ഒരു മലയാള ചിത്രം ജിയോ സിനിമ വഴി പുറത്തിറങ്ങുന്നത്. 

 'അതിരന്‍' എന്ന സിനിമയിലെ പാട്ടുകളില്‍ കൂടെ ഏറെ ശ്രദ്ധ നേടിയ പി.എസ് ജയഹരി ഈ ചിത്രത്തില്‍ രണ്ടു പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. സഹനിര്‍മ്മാണം - വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് - കൃഷ്ണമൂര്‍ത്തി, സുധാകര്‍ ചെറുകുരു, തിരകഥ, സംഭാഷണം - സുമേഷ് വി റോബിന്‍, ഛായാഗ്രഹണം - അന്‍ജോയ് സാമുവേല്‍, എഡിറ്റര്‍ - ബിബിന്‍ പോള്‍ സാമുവേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിനു മുരളി, മ്യുസിക് - പി എസ് ജയഹരി, പശ്ചാത്തല സംഗീതം - വിന്‍ സാവിയോ, ആര്‍ട്ട് - ശ്രീകുമാര്‍ കരിക്കോട്ട്, മേക്കപ്പ് - റോനെക്‌സ് സേവിയര്‍, ആക്ഷന്‍ - ജോളി ബാസ്റ്റിന്‍, കോസ്റ്റ്യൂം - ധന്യ ബാലകൃഷ്ണന്‍, ലിറിക്‌സ് - വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - രാകേഷ് കെ രാജന്‍, അസോസിയേറ്റ് ഡയറക്ടര്‍ - എം എസ് നിതിന്‍, സ്റ്റില്‍സ് - ജിയോ ജോമീ, ഡിസൈന്‍ - ഷിബിന്‍ സി ബാബു, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.

Content Highlights: Pidikittapulli Official Trailer Sunny Wayne  Gokulam Movies ​Jio Studios,  Ahana Krishna

Content Highlights: