'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ; 'ഫീനിക്സ്' ചിത്രീകരണം പൂർത്തിയായി

ഫീനിക്സ് എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ
ഫീനിക്സ് എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ

21 ഗ്രാംസ് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും ലഭിച്ചിരുന്നത്. 

ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നടന്നത് കണ്ണൂർ, തലശ്ശേരി, മാഹി പ്രദേശങ്ങളിലായിരുന്നു. അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസാണ് ഫീനിക്സിന്റെ തിരക്കഥ രചിക്കുന്നത് എന്നത് തന്നെയാണ് പ്രേക്ഷകർക്ക് ഈ ചിത്രം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ.

ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയും സംഗീത സംവിധാനം സാം സി എസും ആണ്. പ്രൊഡക്ഷൻ ഡിസൈനർ -ഷാജി നടുവിൽ, എഡിറ്റർ -നിതീഷ് കെ. ടി. ആർ, കഥ -വിഷ്ണു ഭരതൻ, ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ -കിഷോർ പുറകാട്ടിരി, ഗാനരചന -വിനായക് ശശികുമാർ, മേക്കപ്പ് -റോണെക്സ് സേവ്യർ, കോസ്റ്റ്യൂം -ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് -രാഹുൽ ആർ ശർമ്മ, പി.ആർ.ഓ -മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് -റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് -ഒബ്സ്ക്യുറ, പരസ്യകല -യെല്ലോടൂത്ത്.

Content Highlights: phoenix movie shooting completed, anoop menon new movie, midhun manuel thomas