കഥാപാത്രം നിലപാടുകൾക്ക് വിരുദ്ധമെങ്കിലും അഭിനയിക്കും, മഹത്വവത്കരണമാണ് പ്രശ്‌നം-പാർവതി തിരുവോത്ത്

പ്രണയചിത്രങ്ങൾ തിരിച്ചുവരണമെന്ന് നടി പാർവതി തിരുവോത്ത്. 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ ചിത്രമായ 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' എന്ന സിനിമയുടെ വിശേഷങ്ങളും അഭിനയത്തിലെ നിലപാടുകളും പറയുകയാണ് താരം.
ഇന്നത്തെ സിനിമകളിൽ മുമ്പ് പ്രണയത്തിനുണ്ടായിരുന്ന പ്രണയാതുരത നഷ്ടപ്പെടുകയാണെന്ന് പാർവതി അഭിപ്രായപ്പെട്ടു. പലരും പ്രണയകഥകളെ ട്രാജഡിയാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, പ്രണയം ദുരന്തപൂർണമാക്കുന്നതിന് മുൻപ് കഥാപാത്രങ്ങളെ ആഴത്തിൽ പ്രണയിക്കാൻ അനുവദിക്കണം. വികാരങ്ങളുടെ ആഴത്തിലേക്ക് കടക്കും മുൻപേ അടുത്ത പ്ലോട്ടിലേക്ക് കടക്കും. ഇന്നത്തെ ചില സിനിമകൾ റീലുകൾ ചേർത്തുവെച്ചതുപോലെയാണ് തോന്നുന്നതെന്നും പാർവതി പറഞ്ഞു. പ്രേക്ഷകരുടെ അറ്റൻഷൻ സ്പാൻ കുറഞ്ഞുവരുന്നത് ഇതിനൊരു കാരണമാണെന്നും അവർ കൂട്ടിച്ചേർത്തു.
സ്വന്തം രാഷ്ട്രീയ നിലപാടുകളോട് യോജിക്കാത്ത കഥാപാത്രങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ചും പാർവതി വ്യക്തമായ കാഴ്ചപ്പാട് പങ്കുവെച്ചു. സിനിമയുടെയും സംവിധായകന്റെയും ലക്ഷ്യവും തിരക്കഥ നൽകുന്ന അനുഭവവുമാണ് താൻ പ്രധാനമായും നോക്കുന്നത്. ഒരു നടിയെന്ന നിലയിൽ വ്യക്തിപരമായ നിലപാടുകൾക്ക് വിരുദ്ധമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മടിയില്ല. എന്നാൽ, ആ കഥാപാത്രത്തെയും അവരുടെ തെറ്റായ ആശയങ്ങളെയും മൊത്തത്തിൽ സിനിമ മഹത്വവത്കരിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത്തരം ചിത്രങ്ങളുടെ ഭാഗമാകില്ലെന്നും പാർവതി വ്യക്തമാക്കി.
Content Highlights: Parvathy Thiruvothu advocates for the return of genuine romantic films in cinema. Criticizes current filmmaking for turning romantic stories into tragedies too quickly. Compares some modern films to a compilation of social media reels due to short attention spans. Promotes her upcoming film titled 'Prathama Dhrishtya Kuttakkaar'. Clarifies her stance on accepting characters that differ from her personal political views, provided they are not glorified.