അത്യാഗ്രഹവും ആർത്തിയുമാണ് സകല പ്രശ്നങ്ങൾക്കും കാരണം, 'പകലും പാതിരാവും' ടീസർ

ഏറെ ദുരൂഹതകൾ നിറഞ്ഞ രംഗങ്ങൾ കോർത്തിണക്കി പകലും പാതിരാവും എന്ന ചിത്രത്തിന്റെ ആദ്യ ടീസറെത്തി. അത്യാഗ്രഹവും ആർത്തിയുമാണ് സകല പ്രശ്നങ്ങൾക്കും കാരണം എന്ന ആമുഖത്തോടെയെത്തുന്ന ടീസർ മലയാള സിനിമയിലെ ജനപ്രിയ താരങ്ങളായ സുരേഷ് ഗോപി. ടോവിനോ തോമസ്. ഉണ്ണി മുകുന്ദൻ എന്നിവരുടെ പേജിലൂടെയാണ് പ്രകാശനം നടത്തിയിരിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ രജിഷാ വിജയനാണ് നായിക. പതിവിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന ഹൈറേഞ്ചിലെ ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ അരങ്ങേറുന്ന സംഭവങ്ങളാണ് അത്യന്തം സസ്പെൻസ് നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് അജയ് വാസുദേവ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം, കെ.യു.മനോജ് (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ദിവ്യദർശൻ, ബിബിൻ ജോർജ്, ഗോകുലം ഗോപാലൻ, അമൽ നാസർ, തമിഴ്, വഞ്ചിയൂർ പ്രവീൺ, ദീപക് ധർമ്മടം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. തിരക്കഥ നിഷാദ് കോയ. സുജേഷ് ഹരിയുടെ വരികൾക്ക് സ്റ്റീഫൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു. സാം സി.എസ്സാണ് പശ്ചാത്തല സംഗീതം. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് -റിയാസ് ബദർ . കലാസംവിധാനം - ജോസഫ് നെല്ലിക്കൽ . ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട് . പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി . പ്രൊജക്റ്റ് ഡിസൈനർ - ബാദ്ഷ. കോ- പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ - വി .സി .പ്രവീൺ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. മാർച്ച് മൂന്നിന് ഗോകുലം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.
Content Highlights: pakalum pathiravum teaser, kunchacko boban, rajisha vijayan, ajay vasudev