'പകലും പാതിരാവും' മാര്‍ച്ച് 3 ന് തീയറ്ററുകളില്‍; നായികാനായകന്മാരായി രജിഷയും കുഞ്ചാക്കോയും

കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും മാര്‍ച്ച് 3ന് തിയറ്ററുകളിലേക്ക് എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, 'തിങ്കളാഴ്ച്ച നിശ്ചയ'ത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഗോകുലം ഗോപാലനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. 'ഷൈലോക്കി'നു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും. വി. സി. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയാണ്.
ക്രിസ്റ്റഫര്‍, ഓപ്പറേഷന്‍ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അനവധി തമിഴ് ചിത്രങ്ങള്‍ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്, ഗാനങ്ങള്‍ സ്റ്റീഫന്‍ ദേവസി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീ ഗോകുലം മൂവീസാണ് വിതരണം.
സിനിമയുടെ കഥ ദയാല്‍ പത്മനാഭന്റേതാണ്. എഡിറ്റര്‍ റിയാസ് ബദറും കലാസംവിധാനം ജോസഫ് നെല്ലിക്കലുമാണ്. മേക്കപ്പ് ചെയ്യുന്നത് ജയന്‍. കൊളിന്‍സാണ് ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രകരിയും ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണനുമാണ്. കോസ്റ്റ്യൂം വിഭാഗം ഐഷ സഫീര്‍ സേട്ടാണ്.സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴിയും. ശബരിയാണ് സിനിമയുടെ പി.ആര്‍.ഒ.
Content Highlights: pakalum pathiravum movie by ajay vasudev be released on march 3rd in theatres rajisha and kunchacko