വ്യത്യസ്തമായ ലുക്കിൽ വിജയരാഘവൻ; ചിരിയുടെ ഫുൾ സ്പീഡുമായി 'ഓട്ടംതുള്ളൽ' 24-ന് എത്തും

'ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു, ജൂലായ് 24 മുതൽ' എന്ന ടാഗ് ലൈനോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ എത്തി. വിജയരാഘവന്റെ വ്യത്യസ്ഥമായ ക്ലോസപ്പ് ലുക്കും അതിനു താഴെയായി ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുമായിട്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.
ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെകെഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേർസ് - ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ.
തനി നാടൻ കഥയെന്നാണ് അണിയറശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
വിജയരാഘവന് പുറമേ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്‌ന്യ കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിന്റേതാണു തിരക്കഥ. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവർഗാനങ്ങൾ രചിച്ചിരിക്കുന്നു. യുവതലമുറ ക്കാരുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ രാഹുൽ രാജിന്റേതാണ് സംഗീതം. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.
കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ, കോസ്‌റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്‌ക്കറ്റ്, മാനേജേഴ്‌സ് - റഫീഖ് ഖാൻ, മെൽബിൻ ഫെലിക്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, പിആർഒ - വാഴൂർ ജോസ്.
Content Highlights: Director G Marthandan's upcoming comedy-drama Ottamthullal, starring Vijayaraghavan in a unique look, is set to release on July 24. Produced by Mohan Nellikkattu under JKS Productions, the rural family entertainer features an ensemble cast including Vishnu Unnikrishnan and Bibin George.