'ലിറ്റിൽ മിസ് സൺഷൈൻ' താരവും ഓസ്കർ ജേതാവുമായ അലൻ അർക്കിൻ അന്തരിച്ചു

അലൻ അർക്കിൻ | ഫോട്ടോ: എ.പി
അലൻ അർക്കിൻ | ഫോട്ടോ: എ.പി

പ്രശസ്ത ഹോളിവുഡ് താരവും ഓസ്കർ പുരസ്കാരജേതാവുമായ അലൻ അർക്കിൻ (89) അന്തരിച്ചു. മക്കളായ ആദം, മാത്യു, ആന്റണി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഒരു കലാകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും പ്രകൃതിയുടെ അതുല്യമായ കഴിവുള്ള ഒരു ശക്തിയായിരുന്നു അലനെന്ന് അവർ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

"സ്നേഹനിധിയായ ഭർത്താവും പിതാവും മുത്തച്ഛനുമായി അദ്ദേഹം ആരാധിക്കപ്പെട്ടു. തങ്ങളേവരും അദ്ദേഹത്തെ അഗാധമായി മിസ് ചെയ്യുമെന്ന് അലൻ അർക്കിന്റെ മക്കൾ പറഞ്ഞു. 1934-ൽ ബ്രൂക്കിലിനിലായിരുന്നു അലന്റെ ജനനം. മാതാപിതാക്കൾ റഷ്യൻ-ജർമൻ ജൂത കുടിയേറ്റക്കാരായിരുന്നു. ചെറുപ്പം മുതലേ അർക്കിൻ അഭിനയ ക്ലാസുകൾ എടുക്കാൻ തുടങ്ങിയിരുന്നു. 1950-കളിൽ അദ്ദേഹത്തിന്റെ കുടുംബം ലോസ് ആഞ്ജിലിസിലേക്ക് താമസം മാറ്റി. 

1955-ൽ ദ ടാരിയേഴ്‌സ് എന്ന നാടോടി സംഗീത ബാൻഡ് രൂപീകരിക്കുന്നതിന് മുമ്പ് അർക്കിൻ ലോസ് ആഞ്ജിലിസിലെ വിവിധ നാടക കോളേജുകളിലേക്കുള്ള സ്കോളർഷിപ്പുകൾ നേടി. 1956-ലെ ദി ബനാന ബോട്ട് സോങ്ങ് ടാരിയേഴ്സ് ബാൻഡിന്റെ വഴിയിലെ നാഴികക്കല്ലായി. പിന്നീടദ്ദേഹം സംഗീത ജീവിതവും അഭിനയവും ഒരുപോലെ തുടർന്നു. ചിക്കാഗോയിലെ സെക്കൻഡ് സിറ്റി ഇംപ്രൊവൈസേഷണൽ ട്രൂപ്പിലെ അംഗമായിരുന്നു അദ്ദേഹം. 1957-ലെ കാലിപ്‌സോ ഹീറ്റ് വേവിൽ ദ ടാരിയേഴ്‌സിനൊപ്പം ആദ്യമായി വലിയ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു.

1970 മുതൽ 1990 വരെ സ്റ്റേജിലും ടെലിവിഷനിലും ബി​ഗ് സ്‌ക്രീനിലും ആർക്കിൻ സജീവമായി പ്രത്യക്ഷപ്പെട്ടു. എഡ്വേർഡ് സിസ്‌സോർഹാൻഡ്‌സ് (1990), ഗ്ലെൻഗാരി ഗ്ലെൻ റോസ് (1992), ഗ്രോസ് പോയിന്റ് ബ്ലാങ്ക് (1997) എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2006-ൽ പുറത്തിറങ്ങിയ ലിറ്റിൽ മിസ് സൺഷൈൻ, 2013-ൽ പുറത്തിറങ്ങിയ ആർ​ഗോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാരങ്ങൾ അലൻ അർക്കിനെ തേടിയെത്തി. 2018-ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ളിക്സ് പരമ്പര ദ കോമിൻസ്കി മെത്തേഡിലും അർക്കിൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

Content Highlights: oscar winner actor alan arkin passed away, little miss sunshine movie, argo movie