'ഒരുമ്പെട്ടവൻ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറില്‍ സുജീഷ് ദക്ഷിണകാശി നിര്‍മിച്ച് സുജീഷ് ദക്ഷിണകാശിയും ഹരിനാരായണന്‍ കെ.എം. സംവിധാനം ചെയ്യുന്ന 'ഒരുമ്പെട്ടവന്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ആസിഫ് അലി എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ദീപാവലി ദിനത്തില്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ബേബി കാശ്മീര എന്നിവരെ കാണാം.
സുധീഷ്, ഐ.എം.വിജയന്‍, സുനില്‍ സുഖദ, സിനോജ് വര്‍ഗ്ഗീസ്, കലാഭവന്‍ ജിന്റോ, ശിവദാസ് കണ്ണൂര്‍, ഗൗതം ഹരിനാരായണന്‍, സുരേന്ദ്രന്‍ കാളിയത്ത്, സൗമ്യ മാവേലിക്കര, അപര്‍ണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
ഛായാഗ്രഹണം സെല്‍വ കുമാര്‍ എസ് നിര്‍വ്വഹിക്കുന്നു. കെ എല്‍ എം സുവര്‍ദ്ധന്‍, അനൂപ് തൊഴുക്കര എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഉണ്ണി നമ്പ്യാര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാര്‍, ബേബി കാശ്മീര എന്നിവരാണ് ഗായകര്‍.
സുജീഷ് ദക്ഷിണകാശി, ഗോപിനാഥ് പാഞ്ഞാള്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ എഡിറ്റര്‍-അച്ചു വിജയനാണ്. പ്രൊജക്റ്റ് ഡിസൈനര്‍-സുധീര്‍ കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാഹുല്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ് തൃപ്പൂണിത്തുറ, കല-ജീമോന്‍ എന്‍ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ്, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, അസോസിയേറ്റ് ഡയറക്ടര്‍-എ.ജി. അജിത്കുമാര്‍, നൃത്തം -ശ്രീജിത്ത് പി ഡാസ്ലേഴ്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി. അസിസ്റ്റന്റ് ഡയറക്ടര്‍സ് - സുരേന്ദ്രന്‍ കാളിയത്, ജോബിന്‍സ്, ജിഷ്ണു രാധാകൃഷ്ണന്‍, ഗോകുല്‍ പി ആര്‍, ദേവ പ്രയാഗ്, കിരണ്‍. പ്രൊഡക്ഷന്‍ മാനേജര്‍-നിധീഷ്, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.
Content Highlights: orumbettavan motion poster