ഓണത്തല്ല് തിരിച്ചുവരുന്നു, ഉദ്ഘാടനം വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ; ബ്രാൻഡ് അംബാസഡർ ആയി ഷൈൻ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒരുകാലത്ത് കേരളത്തിലെ ഓണം ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായിരുന്നു ഓണത്തല്ല് എന്ന വിനോദം. ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴമേറിയവയില്‍ ഒന്ന് കൂടിയാണ് ഓണത്തല്ല്. ഇടക്കാലത്ത് ഓണക്കളികളില്‍ നിന്ന് അപ്രത്യക്ഷമായ, അന്യം നിന്ന് പോയ ഈ വിനോദത്തെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ഒരു ക്യാമ്പയിന്‍ ആരംഭിക്കുകയാണ്. പ്രശസ്ത സിനിമാ താരം ഷൈന്‍ ടോം ചാക്കോ ആണ് ഈ ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ക്യാമ്പയിന്‍ ഉദ്ഘാടനം 2025 ഓഗസ്റ്റ് 31-നു ലോകത്തെ ഏറ്റവും വലിയ പൈനാപ്പിള്‍ മാര്‍ക്കറ്റ് ആയ വാഴക്കുളത്ത് വെച്ച് നടക്കും.

Content Highlights: Onathallu: Reviving Kerala`s Traditional Game