മുംബൈയിൽനിന്ന് ഡൽഹി വരെ പിന്തുടർന്നു, കൊലപാതക ശ്രമം; ബിഷ്ണോയിയുടെ ഹിറ്റ്ലിസ്റ്റിൽ മുനാവർ ഫാറൂഖിയും

മുനാവർ ഫാറൂഖി, ലോറന്‍സ് ബിഷ്ണോയി | Photo: https://www.instagram.com/munawar.faruqui/?hl=en,  ANI
മുനാവർ ഫാറൂഖി, ലോറന്‍സ് ബിഷ്ണോയി | Photo: https://www.instagram.com/munawar.faruqui/?hl=en, ANI

മുംബൈ: സ്റ്റാൻഡ് അപ് കൊമേഡിയൻ മുനാവർ ഫാറൂഖിക്ക് സുരക്ഷ ഒരുക്കിയതായി പോലീസ്. ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘത്തിന്റെ ഹിറ്റ്ലിസ്റ്റിൽ മുനാവർ ഫാറൂഖിയും ഉൾപ്പെടുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് കഴിഞ്ഞമാസം മുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

ഡൽഹിയിൽ വെച്ച് ലോറൻസ് ബിഷ്ണോയിയുടെ സംഘം മുനാവർ ഫാറൂഖിയെ വധിക്കാൻ ശ്രമിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നേരത്തെ തന്നെ സുരക്ഷ ഒരുക്കിയിരുന്നു. അതേസമയം കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. 

ഫാറൂഖിയെ നിരന്തരം കൊലയാളി സംഘം പിന്തുടരുകയും ഡൽഹിയിൽ ഫാറൂഖിയുടെ പരിപാടി നടക്കുന്നതിന് തൊട്ടടുത്തായിത്തന്നെ ഈ സംഘം റൂം ബൂക്ക് ചെയ്തിരുന്നതായും പോലീസ് വൃത്തങ്ങൾ പറയുന്നു. കൊലയാളി സംഘം മുംബൈയിൽ നിന്ന് മുനാവർ ഫാറൂഖിക്ക് ഒപ്പം തന്നെയാണ് വിമാനത്തിൽ ഡൽഹിയിൽ എത്തിയത്.  രഹസ്യാന്വേഷണ ഏജൻസിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യ സമയത്ത് പ്രവർത്തിച്ചതിനാൽ ഇവരുടെ പദ്ധതി പരാജയപ്പെട്ടുവെന്നും മുനാവർ ഫാറൂഖിയെ പോലീസ് സുരക്ഷിതമാക്കിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. 

Content Highlights: On Lawrence Bishnoi gang hit list comedian Munawar Faruqui given police protection