പൃഥ്വിരാജ് ചിത്രം കാളിയനിലേക്ക് പുതുതായി കാസ്റ്റിംഗ് കാള്‍ ഇല്ല:നിര്‍മ്മാതാവ്

പൃഥ്വിരാജ് നായകനാവുന്ന 'കാളിയൻ' എന്ന ചിത്രത്തിലേക്ക് പുതിയ കാസ്റ്റിംഗ് കോൾ ഒന്നുമില്ലെന്ന് നിർമാതാവ് രാജീവ് ഗോവിന്ദൻ. കാളിയനിലേക്ക് അഭിനേതാക്കളെ കണ്ടെത്താൻ മാർച്ച് മാസത്തിൽ ഓഡിഷൻ നടത്തുന്നതായി ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അറിയിച്ചു.
കാളിയന്‍ സിനിമയ്ക്കുവേണ്ടി ഇക്കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടത്തിയ ഓഡിഷനില്‍ ഏഴായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അറിയിപ്പുകള്‍ നല്‍കി വരികയാണ് . ഇവര്‍ക്കുള്ള പരിശീലനം വൈകാതെ നടക്കും.
സിനിമയിലേക്ക് പുതിയ ഓഡിഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി. മാജിക് മൂണ്‍ പ്രോഡക്ഷന്‍സിനു വേണ്ടി ബി ടി അനില്‍ കുമാറിന്റെ തിരക്കഥയില്‍ ഡോ എസ് മഹേഷ്സംവിധാനം ചെയ്യുന്ന കാളിയന്‍ ചിത്രത്തിന്റെ പ്രീ പ്രോഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും രാജീവ് ഗോവിന്ദന്‍ അറിയിച്ചു .
Content Highlights: no more casting call for film kaliyan says producer