ഡോ. ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന 'ഞാൻ കർണ്ണൻ’; റിലീസ് 10-ന്

കൊച്ചി: സ്വാർത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂർത്തങ്ങളിലേക്ക് വിരൽ ചൂണ്ടിയ 'ഞാൻ കർണ്ണൻ' എന്ന സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ചിത്രം ഈ മാസം 10-ന് റിലീസ് ചെയ്യും.
ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേർച്ചകളുടെ കഥയൊരുക്കിയതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ഞാൻ കർണ്ണൻ' ശ്രിയാ ക്രിയേഷൻസിന്റെ ബാനറിൽ ഡോ. ശ്രീചിത്ര പ്രദീപാണ് 'ഞാൻ കർണ്ണൻ' സംവിധാനം ചെയ്യുന്നത്.
പ്രദീപ് രാജാണ് ചിത്രത്തിന്റെ നിർമാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിർന്ന എഴുത്തുകാരൻ എം.ടി. അപ്പനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എം.ടി. അപ്പന്റെ കഥയെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ടി.എസ്. രാജു, ടോണി, പ്രദീപ് രാജ്, ഡോ.ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്, ജിതിൻ ജീവൻ, രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ, ശിവദാസ് വൈക്കം, ജിബിൻ ടി. ജോർജ്, ബേബി ശ്രിയാപ്രദീപ്, മാസ്റ്റർ സാകേത് റാം, സാവിത്രിപിള്ള എന്നിവരാണ് അഭിനേതാക്കൾ.
ക്യാമറ- ഹാരി മാർട്ടിൻ, അസോസിയേറ്റ് ഡയറക്ടർ- നിഖിൽ അഗസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- അനീഷ് സിനി, സബിൻ ആന്റണി, സനീഷ് ബാല, മേയ്ക്ക് അപ്പ്- മേരി തോമസ്, കോസ്റ്റ്യം സ്റ്റെഫി എം.എക്‌സ്, പി.ആർഒ- പി.ആർ. സുമേരൻ.
Content Highlights: The sequel to `Njaan Karnan,` a family drama exploring ego and greed`s impact on relationships, is set to release.