'ആ സ്‌നേഹം എന്നും ഓർമിക്കപ്പെടും'; ആരാധകന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് നിവിൻ പോളി

ആരാധകന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് നടൻ നിവിൻ പോളി. ഫാൻസ് അസോസിയേഷൻ അംഗമായ അതുൽ പിയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് നിവിൻ പോളിയുടെ സാമൂഹികമാധ്യമ പോസ്റ്റ്. അസോസിയേഷനിലെ സജീവസാന്നിധ്യമായിരുന്ന അതുലിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്ന് നിവിൻ പോളി കുറിച്ചു. അതുലിനൊപ്പമുള്ള ചിത്രവും നിവിൻ പോളി പങ്കുവെച്ചിട്ടുണ്ട്.
'പ്രിയപ്പെട്ട അതുലിന് ആദരാഞ്ജലികൾ. ഫാൻസ് അസോസിയേഷനിലെ സജീവസാന്നിധ്യമായിരുന്ന അതുലിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. എന്റെ ഓരോ സിനിമയ്ക്കും പിന്നിൽ അതുലിനെപോലെ ആത്മാർഥമായി കൂടെ നിൽക്കുന്നവരുടെ സ്‌നേഹമുണ്ട്. ആ സ്‌നേഹം എന്നും ഓർമിക്കപ്പെടും. അതുലിന്റെ വിയോഗത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ഞാനും പങ്കുചേരുന്നു', നിവിൻ പോളി കുറിച്ചു.
ബി. ഉണ്ണികൃഷ്ണൻ സംവിധാനംചെയ്ത പൊളിറ്റിക്കൽ ത്രില്ലർ 'പ്രതിഛായ'യാണ് നിവിൻ പോളിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. വർഷാവസാനം ഇറങ്ങിയ 'സർവ്വം മായ'യുടെ വിജയം ഇടവേളകൾക്കുശേഷം താരത്തിന്റെ തിരിച്ചുവരവായി കണക്കാക്കപ്പെട്ടു. പിന്നാലെ ആശുപത്രി അറ്റൻഡന്റായി വേഷമിട്ട 'ബേബി ഗേളും' തിയേറ്ററിലെത്തി. ഗിരീഷ് എ.ഡി. ചിത്രം 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ഉൾപ്പെടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: Actor Nivin Pauly expresses his deep sorrow over the demise of his dedicated fan, Athul P. He shares memories and heartfelt condolences