തുറമുഖം ഡിസംബറിന് മുന്‍പേ റിലിസ് ചെയ്യും- ലിസ്റ്റിന്‍ സ്റ്റീഫന്‍

നിവിന്‍ പോളി-രാജീവ് രവി ചിത്രം തുറമുഖം ഡിസംബറിന് മുന്‍പ് റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. കുമാരി സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം.
നേരത്തെ രണ്ടു തവണ റിലിസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ റിലീസ് നീളുകയായിരുന്നു. റോട്ടര്‍ഡാം ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് തുറമുഖം. നിവിന്‍ പോളിക്ക് പുറമേ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, നിമിഷാ സജയന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഗോപന്‍ ചിദംബരത്തിന്റേതാണ് ചിത്രത്തിന്റെ തിരകഥ. ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയും ചിത്രസംയോജനം ബി. അജിത്കുമാറും നിര്‍വഹിച്ചിരിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമനും കെയും ചേര്‍ന്നാണ് ഈണം പകര്‍ന്നിരിക്കുന്നത്.
മികച്ച നടനും കലാസംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിച്ച ചിത്രമായിരുന്നു തുറമുഖം.
Content Highlights: Nivin Pauly, Listin Stephen, Rajiv Ravi, Thuramukham