ബോക്‌സോഫീസില്‍ ഫഹദ്-നസ്രിയ പോരാട്ടം; ഭന്‍വര്‍ സിങ്ങും പ്രിയദര്‍ശനിയും നേര്‍ക്കുനേര്‍!

ഭാര്യയും ഭര്‍ത്താവും അഭിനയിച്ച സിനിമകള്‍ ഒരേസമയം തിയേറ്ററുകളില്‍ ഏറ്റുമുട്ടുന്നുവെന്ന അപൂര്‍വ്വതയ്ക്ക് ബോക്‌സോഫീസ് സാക്ഷ്യം വഹിക്കും. നസ്രിയ നായികയായെത്തിയ 'സൂക്ഷ്മദര്‍ശിനി'യും ഫഹദ് ഫാസില്‍ പ്രതിനായക കഥാപാത്രമായെത്തുന്ന 'പുഷ്പ-2' ഉം തിയേറ്ററുകളില്‍ നേര്‍ക്കുനേര്‍ എത്തുകയാണ്. നവംബര്‍ 22-ന് തിയേറ്ററുകളിലെത്തിയ 'സൂക്ഷ്മദര്‍ശിനി' മൂന്നാം വാരം പിന്നിടുമ്പോഴും ഹൗസ്ഫുള്‍ ഷോകളുമായാണ് ബോക്‌സോഫീസില്‍ കുതിപ്പ് തുടരുന്നത്. അല്ലു അര്‍ജുനും ഫഹദും ഒന്നിച്ച 'പുഷ്പ-2 ദി റൂള്‍' തിയേറ്ററുകളിലെത്തിയതോടെ ഇരുസിനിമകളും നേര്‍ക്കുനേര്‍ മത്സരമാകും.
നസ്രിയയും ഫഹദും വിവാഹിതരായശേഷം ഇവരുടെ സിനിമകള്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത് ഇതാദ്യമായാണ്. നസ്രിയയുടെ ഇതുവരെ കാണാത്തൊരു മുഖമാണ് 'സൂക്ഷ്മദര്‍ശിനി'യിലേത്. കുസൃതിയും കുറുമ്പും കൗതുകവുമൊക്കെ നിറഞ്ഞ വേഷങ്ങളില്‍ മുമ്പ് കണ്ട നസ്രിയയേയല്ലേ ഈ സിനിമയില്‍. മാത്രമല്ല അമ്മ വേഷത്തിലുമാണ് താരം ചിത്രത്തിലുള്ളത്. മലയാളത്തില്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തിയപ്പോള്‍ പ്രിയദര്‍ശിനി എന്ന മികച്ചൊരു കഥാപാത്രവുമായി ഒരു ഒന്നൊന്നര വരവാണ് വന്നിരിക്കുന്നത്.
ഒരേസമയം കൗതുകം ജനിപ്പിക്കുകയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ പ്രേക്ഷകരെ നിര്‍ത്തുകയും ചെയ്യുന്ന കഥാപാത്രമായി ശ്രദ്ധ നേടിയിരിക്കുന്നു താരം. അതേസമയം, റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂര്‍ണ്ണ പിന്തുണയോടെ ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ് 'സൂക്ഷ്മദര്‍ശിനി'. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഹാപ്പി ഹവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും, എവിഎ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേര്‍ന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഇംതിയാസ് കദീര്‍, സനു താഹിര്‍, ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രന്‍, മേക്കപ്പ്: ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, സ്റ്റില്‍സ്: രോഹിത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കാരന്തൂര്‍, പോസ്റ്റര്‍ ഡിസൈന്‍: സര്‍ക്കാസനം, യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്‌സ്, വിഎഫ്എക്‌സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റില്‍സ്: വിഷ്ണു തണ്ടാശ്ശേരി, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Nazriyas SookshmaDarshini and Fahadh Faasils Pushpa 2 clash at the box office