'ഈ പേര് നീ ഒരുപാടുകാലം ഓർക്കും'; ഭഗവന്ത് കേസരിയുടെ തീപാറും ടീസർ

ഭ​ഗവന്ത് കേസരിയിൽ ബാലകൃഷ്ണ | ഫോട്ടോ : സ്ക്രീൻ​ഗ്രാബ്
ഭ​ഗവന്ത് കേസരിയിൽ ബാലകൃഷ്ണ | ഫോട്ടോ : സ്ക്രീൻ​ഗ്രാബ്

തെലുങ്ക് സൂപ്പർതാരം ബാലകൃഷ്ണ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഭ​ഗവന്ത് കേസരിയുടെ ടീസർ പുറത്തിറങ്ങി. ബാലകൃഷ്ണയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. അനിൽ രവിപുഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാലകൃഷ്ണ ആരാധകർക്ക് വിരുന്നുപോലയാണ് ടീസർ എത്തിയത്.

ബാലകൃഷ്ണയിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കേണ്ടതെല്ലാം സമന്വയിപ്പിച്ച ടീസറാണ് ഭ​ഗവന്ത് കേസരിയുടേതായി എത്തിയിരിക്കുന്നത്. ബാലകൃഷ്ണയുടെ മാസ് ഡയലോ​ഗും സംഘട്ടനരം​ഗങ്ങളുമല്ലാം ടീസറിലുണ്ട്. ബോളിവുഡ് താരം അർജുൻ രാംപാലാണ് വില്ലൻ വേഷത്തിൽ. കാജൽ അ​ഗർവാളും ശ്രീലീലയുമാണ് നായികമാർ.

എൻ.ബി.കെ 108 എന്ന പേരിലായിരുന്നു ചിത്രം ഇതുവരെ അറിയപ്പെട്ടിരുന്നത്. ഐ ഡോണ്ട് കെയർ എന്നാണ് സിനിമയുടെ ടാ​ഗ് ലൈൻ. അനിൽ രവിപുടിയും ബാലകൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഭ​ഗവന്ത് കേസരി. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിൽ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. ആന്ധ്രയിലെ 108 സ്ഥലങ്ങളിലായി 108 ഹോർഡിങ്ങുകൾ സ്ഥാപിച്ചാണ് സിനിമയുടെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഭ​ഗവന്ത് കേസരി. തമൻ ആണ് സം​ഗീതസംവിധാനം. സി രാം പ്രസാദ് ഛായാ​ഗ്രഹണവും തമ്മി രാജു എഡിറ്റിങ്ങും രാജീവൻ കലാസംവിധാനവും നിർവഹിക്കുന്നു. വി. വെങ്കട് ആണ് സംഘട്ടനസംവിധാനം. വിജയദശമി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: nandamuri balakrishna new movie, bhagavanth kesari teaser out, anil ravipudi, arjun rampal