സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ മാസ്സ് ആക്ഷൻ ത്രില്ലർ; 'നല്ല നിലാവുള്ള രാത്രി' ഫസ്റ്റ് ലുക്ക് പോസ്റ്റർ

നവാഗതനായ മർഫി ദേവസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം നല്ല നിലാവുള്ള രാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അഭിനേത്രിയും പ്രൊഡ്യൂസറുമായ സാന്ദ്രാതോമസും വിൽസൺ തോമസും സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രമാണിത്.
ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പാപ്പു, ഗണപതി, റോണി ഡേവിഡ് രാജ്, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
Presenting the Title poster of Nalla Nilavulla Rathri, an edge of the seat thriller from Sandra Thomas Productions.. Coming soon.. #STP #NNR #Thriller #Action #MassEntertainer #Titlelook
Posted by Chemban Vinod Jose on Wednesday, November 2, 2022
തിരക്കഥ , സംഭാഷണം : മർഫി ദേവസ്സി, പ്രഭുൽ സുരേഷ് , എഡിറ്റർ : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട് : രാജശേഖർ, ആർട്ട് : ത്യാഗു തവനൂർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അമൽ, ചീഫ് അസ്സോസിയേറ്റ് : ദിനിൽ ബാബു, ഡിസൈൻസ് : യെല്ലോ ടൂത്ത്, പി ആർ ഓ- പ്രതീഷ് ശേഖർ.
Content Highlights: nalla nilavulla rathri movie firstlook poster out, chemban vinod new movie, sandra thomas production