മുകേഷ് പ്രധാനവേഷത്തിലെത്തുന്ന 'ഒരു അന്വേഷണത്തിൻ്റെ തുടക്കം', സംവിധാനം എം.എ.നിഷാദ്

മുകേഷ് പ്രധാനവേഷത്തിലെത്തുന്ന 'ഒരു അന്വേഷണത്തിൻ്റെ തുടക്കം' പുരോഗമിക്കുന്നു. രണ്ടു മാസത്തിലേറെയായി തിരഞ്ഞെടുപ്പ് ചൂടിലായിരുന്ന താരം അഭിനയത്തിലേയ്ക്ക് തിരികെയെത്തുകയാണ് ചിത്രത്തിലൂടെ. എം.എ. നിഷാദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിൻ്റെ തുടക്കം' ഒരു കുറ്റാന്വേഷണ ചിത്രമാണ്.
കോട്ടയത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഏപ്രിൽ ഇരുപത്തിയെട്ടിനാണ് മുകേഷ് ജോയിൻ ചെയ്തത്. കോട്ടയം പ്രസ് ക്ലബ്ബിലായിരുന്നു ചിത്രീകരണം. ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഐ.ജി. പ്രേംകുമാർ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. പ്രമാദമായ വാകത്താനം കൂട്ടക്കൊലക്കേസ്സും, ഈ കേസ്സുമായി ബന്ധപ്പെട്ട ജീവൻ തോമസ് എന്ന മാധ്യമ പ്രവർത്തകൻ്റെ തിരോധാനവും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ് എന്ന മാധ്യമപ്രവർത്തകനെ അവതരിപ്പിക്കുന്നത്.
ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, വിജയ് ബാബു, വാണി വിശ്വനാഥ്, അശോകൻ, ജോണി ആൻ്റണി, ദുർഗ കൃഷ്ണാ, സാസ്വിക,സുധീർ കരമന, കലാഭവൻ നവാസ്, പ്രമോദ് വെളിയനാട്, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, സുധീഷ്, പ്രശാന്ത് അലക്സാണ്ടർ, ഇർഷാദ്, ശിവദാ , ജയകൃഷ്ണൻ, അനീഷ് ഗോപാൽ, കുഞ്ചൻ, അനുമോൾ, സ്മിനു സിജോ, പൊന്നമ്മ ബാബു സന്ധ്യാ , മനോജ്,ജയകുമാർ, ഗുണ്ടുകാട് സാബു സിനി ഏബ്രഹാം, എയ്ഞ്ചലീനാ ഏബ്രഹാം, ജയ്മോൾ, ശ്രുതി വിപിൻ, ജയ്നാ ജയ്മോൻ, സുന്ദരപാണ്ഡ്യൻ, രാജേഷ് അമ്പലപ്പുഴ, ഗുണ്ടുകാട് സാബു, അനീഷ് കാവിൽ എന്നിവർക്കൊപ്പം എം.എ. നിഷാദും പ്രധാന വേഷത്തിലെത്തുന്നു.
ഗാനങ്ങൾ - ഹരിനാരായണൻ, പ്രഭാവർമ്മാ പളനിഭാരതി, സംഗീതം -എം.ജയചന്ദ്രൻ, ഛായാഗ്രഹണം - വിവേക് മേനോൻ, എഡിറ്റിംഗ് -ജോൺ കുട്ടി, പ്രൊഡക്ഷൻ ഡിസൈനർ - ഗിരീഷ് മേനോൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ -സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈൻ- ഗിരീഷ് മേനോൻ, കലാസംവിധാനം -ദേവൻ കൊടുങ്ങല്ലൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- രമേഷ് അമർനാഥ്, ഷമീർ സലാം, പ്രൊഡക്ഷൻ മാനേജേഴ്സ് - സുജിത്.വി. സുഗതൻ, ശ്രീശൻ എരിമല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. കോട്ടയം, പീരുമേട്, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ- വാഴൂർ ജോസ്. ഫോട്ടോ ഫിറോഷ് കെ. ജയേഷ്.
Content Highlights: mukesh movie oru anveshanathinte thudakkam