ആദ്യദിനം ഹൗസ്ഫുൾ-ഫാസ്റ്റ് ഫില്ലിങ് ഷോകളുമായി നയൻതാര ചിത്രം 'മൂക്കുത്തി അമ്മൻ 2- മഹാശക്തി' വൻവിജയത്തിലേക്ക്

#മൂവീസ് ഡെസ്‌ക്
'മൂക്കുത്തി അമ്മൻ 2' പോസ്റ്റർ
'മൂക്കുത്തി അമ്മൻ 2' പോസ്റ്റർ

'മൂക്കുത്തി അമ്മന്റെ' വൻവിജയത്തിനുശേഷം തിയേറ്ററുകളിലെത്തിയ നയൻതാര ചിത്രം 'മൂക്കുത്തി അമ്മൻ 2'-ന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിക്കുന്നത്. ആദ്യദിനം രാവിലെ ആറു മണി മുതൽ പ്രദർശനം ആരംഭിച്ച ചിത്രത്തിന് ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിങ് ഷോകളാണ് ലഭിച്ചത്. ബുക്ക് മൈ ഷോയിൽ ബുക്കിങ് ആരംഭിച്ചതു മുതൽ ഇന്നുവരെ ഓരോ മണിക്കൂറിലും ട്രെൻഡിങ്ങിലാണ് 'മൂക്കുത്തി അമ്മൻ 2'-ന്റെ ടിക്കറ്റ് വിൽപ്പന. ഭയം, ഭക്തി, ഫാന്റസി, തമാശ എന്നിവയെല്ലാം ചേർന്ന കളർഫുൾ എന്റർടെയ്നറാണ് സുന്ദർ സി. ദീപാവലിക്ക് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമിച്ച 'മൂക്കുത്തി അമ്മൻ 2- മഹാശക്തി'യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുന്ദർ സി. ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവഹിച്ചിരിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്‌സേന, വിഘ്‌നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.

നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്, സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്, സുനിൽ വർമ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെ ബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. മാർക്കറ്റിങ്: സിനി കണക്റ്റ് കമ്യൂണിക്കേഷൻസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Content Highlights: Nayanthara starrer 'Mookuthi Amman 2 - Mahashakthi' opens to housefull and fast-filling shows across theaters. Directed by Sundar C, the film combines fantasy, devotion, comedy, and horror elements as a Diwali entertainer. Produced by Dr. Ishari K. Ganesh under the Vels International banner with music composed by Hiphop Tamizha. Features a massive star cast including Duniya Vijay, Regina Cassandra, Urvashi, Yogi Babu, and Myna Nandhini. The film is being distributed in Kerala theaters by Bhavana Release with marketing by Cine Connect Communications.