ദീപാവലി ദിനത്തിൽ 'മൂക്കുത്തി അമ്മൻ 2- മഹാശക്തി'യുടെ സ്പെഷ്യൽ പോസ്റ്റർ റിലീസായി

നയൻതാര നായികയാക്കി സുന്ദർ സി.യുടെ ഒരുക്കിയ 'മൂക്കുത്തി അമ്മൻ 2- മഹാശക്തി' തിയേറ്ററുകളിൽ വൻവിജയത്തിലേക്ക് കുതിക്കുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ പ്രധാന ഭാഗങ്ങളിലെ ഖുശ്ബു സുന്ദറിന്റെയും സ്നേഹയുടെയും സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ദീപാവലി സ്പെഷ്യൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. മൂക്കുത്തി അമ്മന്റെ സഹോദരിമാരായാണ് ഇരുവരും ചിത്രത്തിൽ തിളങ്ങുന്നത്.
റിലീസ് ചെയ്ത രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന് എല്ലാ തിയേറ്ററുകളിലും ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിങ് ഷോകൾക്കൊപ്പം അധിക പ്രദർശനങ്ങളും ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം 71.75K ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റഴിഞ്ഞത്. ബുക്കിങ് ആരംഭിച്ച ദിവസം മുതൽ ഓരോ മണിക്കൂറിലും ട്രെൻഡിങ്ങിലാണ് 'മൂക്കുത്തി അമ്മൻ 2- മഹാശക്തി'.
വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമിച്ച 'മൂക്കുത്തി അമ്മൻ 2- മഹാശക്തി'യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുന്ദർ സിയാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവഹിച്ചിരിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.
നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്, സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്, സുനിൽ വർമ ഇന്ദുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് 'മഹാശക്തി'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. മാർക്കറ്റിങ്: സിനി കണക്റ്റ് കമ്യൂണിക്കേഷൻസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.
Content Highlights: The makers of 'Mookuthi Amman 2- Mahashakthi' released a special Diwali poster revealing Khushbu Sundar and Sneha in key roles. Directed by Sundar C and starring Nayanthara, the film is performing exceptionally well at the box office with over 71.75K tickets sold on BookMyShow in 24 hours. Khushbu Sundar and Sneha play the roles of Mookuthi Amman's sisters in the movie. Produced by Dr. Ishari K. Ganesh under Vels International, the movie features music composed by Hiphop Tamizha. The film's distribution in Kerala is handled by Bhavana Release.