സിനിമയെല്ലാം വിട്ട് ലോകമെമ്പാടും സഞ്ചരിക്കണമെന്ന് വിചാരിച്ചിട്ടുണ്ട്,ആ സ്വപ്‌നം പ്രണവ് നിറവേറ്റുന്നു

മകനും നടനുമായ പ്രണവ് മോഹൻലാലിൻ്റെ ജീവിതത്തെ താൻ എങ്ങനെ കാണുന്നുവെന്ന് തുറന്നു പറഞ്ഞ് മോഹൻലാൽ. ബറോസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സുഹാസിനിക്കൊപ്പം മനസ്സ് തുറക്കുകയായിരുന്നു ലാല്‍.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ സ്‌കൂളിലെ ബെസ്റ്റ് ആക്ടറായിരുന്നു. പ്രണവും അതുപോലെതന്നെ. ചെറുപ്രായത്തിലേ മികച്ച നടനുള്ള പുരസ്‌കാരം കിട്ടി. അവന് അവന്റേതായ ജീവിതമുണ്ട്. സിനിമകള്‍ ചെയ്യണം, യാത്രകള്‍ക്ക് പോകണം. ഞങ്ങള്‍ക്ക് അതില്‍ യാതൊരു പ്രശ്നവുമില്ല. അവന്‍ ജീവിതം ആസ്വദിക്കട്ടേ. എന്റെ അച്ഛന്‍ എന്നോടുപറഞ്ഞതുപോലെ ഡിഗ്രി പൂര്‍ത്തിയാക്കിയശേഷം എന്തുവേണമെങ്കിലും ചെയ്തോളൂ എന്ന് അവനോട് ഞാനും പറഞ്ഞിട്ടുണ്ട്. നമ്മളെന്തിന് അവരെ നിയന്ത്രിക്കണം. എല്ലാവര്‍ക്കും ഓരോ ഫിലോസഫിയുണ്ടല്ലോ.
സിനിമയെല്ലാം വിട്ടിട്ട് ലോകമെമ്പാടും സഞ്ചരിക്കണമെന്ന് വിചാരിച്ചിട്ടുണ്ട്. എന്റെ ആ സ്വപ്നമാണ് പ്രണവ് നിറവേറ്റിക്കൊണ്ടിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മണിരത്നം മമ്മൂട്ടിയോട് ഒരു കഥ പറയുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍പ്പോയി. ഒരു ചെറിയ കുട്ടിയെ വടിയെടുത്ത് ശാസിക്കുന്ന മമ്മൂട്ടിയെയാണ് മണി അവിടെ കണ്ടത്. പ്രണവായിരുന്നു ആ കുട്ടിയെന്ന് സുഹാസിനി പറഞ്ഞു. പ്രണവും ദുല്‍ഖറും ഒരു പ്രായംവരെ ഒരുമിച്ചാണ് വളര്‍ന്നതെന്ന് ഇതിന് നല്‍കിയ മറുപടിയില്‍ മോഹന്‍ലാല്‍ പറഞ്ഞു. പൃഥ്വിരാജിനേയും വളരെ ചെറുപ്പംമുതല്‍ അറിയാം. പൃഥ്വിയുടെ അച്ഛന്‍ സുകുമാരനുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. മല്ലിക എന്റെ സഹോദരിയെപ്പോലെയാണ്. എന്റെ ചെറുപ്പത്തില്‍ അവര്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ടൊക്കെയുണ്ട്. മോഹൻലാൽ മനസ്സുതുറന്നു.
Content Highlights: Mohanlal opens up about his children Pranav and Dulquer Salmaan`s careers