ശ്രീധരന്‍ പിള്ളയുടെ അതിഥിയായി മോഹന്‍ലാല്‍

മോഹന്‍ലാല്‍, ശ്രീധരന്‍പിള്ള
മോഹന്‍ലാല്‍, ശ്രീധരന്‍പിള്ള

ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുമായി കൂടികാഴ്ച നടത്തി മോഹന്‍ലാല്‍. ബറോസ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയില്‍ എത്തിയതായിരുന്നു മോഹന്‍ലാല്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയുടെ സംവിധായകന്‍.

ഇന്ത്യന്‍ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹന്‍ലാല്‍ രാജ്ഭവനില്‍ അതിഥിയായി എത്തി. ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു-ചിത്രങ്ങള്‍ പങ്കുവച്ച് ശ്രീധരന്‍ പിള്ള കുറിച്ചു.

Content Highlights: Mohanlal Meets PS Sreedharan Pillai, Governor Of Goa, Barroz, Guardian of D'Gama's Treasure