പ്രേക്ഷകരെ ചാർജാക്കി മോഹൻലാൽ; 'അതിമനോഹരം' ഓണം സ്‌പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

#Movies Desk
'അതിമനോഹരം' പോസ്റ്റർ
'അതിമനോഹരം' പോസ്റ്റർ

ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'അതിമനോഹര'ത്തിന്റെ ഓണം സ്‌പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ പോലീസ് യൂണിഫോമിൽ ബുള്ളറ്റിൽ മാസ്സായി ഇരിക്കുന്ന പോസ്റ്ററാണ് ടീം പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ഡിസംബർ 24-ന് ഇറങ്ങും എന്നുമെന്ന് പോസ്റ്ററിൽ നൽകിയിട്ടുണ്ട്.

ലൗലജൻ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പക്റ്ററുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്. ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ ഫേവറേറ്റ് കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

'തുടരും' എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, തരുൺമൂർത്തി മോഹൻലാൽ കോംമ്പോ ഒന്നിക്കുമ്പോൾ സിനിമ പ്രേമികളുടെ പ്രതീക്ഷകൾ വാനോളമാണ്. ഒപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ആഷിഖ് ഉസ്മാന്റെ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ആദ്യ മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയും 'അതിമനോഹര'ത്തിനുണ്ട്.

ലാലു അലക്‌സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. 'ഇഷ്‌ക്', 'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. 'തുടരും' ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. സഹസംവിധാനം ബിനു പപ്പു.

എഡിറ്റിങ്: ഷെഫീഖ് വി.ബി, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽദാസ്, കോസ്റ്റും: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ആക്ഷൻ കൊറിയോഗ്രാഫി: സ്റ്റണ്ട് സിൽവ, മേക്കപ്പ്: റോണെക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: എസ്സ കെ. എസ്തപ്പാൻ, വി.എഫ്.എക്‌സ്: ഡിജി ബ്രിക്‌സ്, വിതരണം: സെൻട്രൽ പിക്‌ചേഴ്‌സ്, സ്റ്റിൽസ്: അമൽ സി സദർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്, പി.ആർ.ഒ: വാഴൂർ ജോസ്, എ.എസ്. ദിനേശ്, സീതാലക്ഷ്മി.

Content Highlights: Mohanlal appears in a mass police SI role riding a bullet in the Onam special poster., Directed by Tharun Moorthy and produced by Ashiq Usman Productions., Meera Jasmine stars alongside Mohanlal, marking a reunion of a favorite combo., The movie is scheduled to release on December 24