18 വർഷം പഴക്കമുള്ള കേസ് തള്ളി; മോഹൻലാലും ആൻറണി പെരുമ്പാവൂരും കുറ്റവിമുക്തർ

#മൂവീസ് ഡെസ്ക്
മോഹൻലാൽ, ആന്‍റണി പെരുമ്പാവൂർ
മോഹൻലാൽ, ആന്‍റണി പെരുമ്പാവൂർ

കോഴിക്കോട്: സിനിമാനിർമാണവുമായി ബന്ധപ്പെട്ട് പണംവാങ്ങി വഞ്ചിച്ചെന്നാരോപിച്ച് നടൻ മോഹൻലാലിന്റെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയുംപേരിലുള്ള കേസ് കോടതി തള്ളി. കോഴിക്കോട് അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്‌ജ് ജന്നീസ് സ്റ്റീഫനാണ്, സംവിധായകനും അഭിഭാഷകനുമായ കെ.എ. ദേവരാജൻ ഫയൽചെയ്ത ക്രിമിനൽ റിവിഷൻ പെറ്റീഷൻ തള്ളിയത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ 2025 ഏപ്രിൽ 15-ന് പരാതിക്കാരൻ മരിച്ചിരുന്നു.

കീഴ്‌ക്കോടതിയുടെ വിധി അംഗീകരിച്ചുകൊണ്ടും കേസിനാസ്പദമായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സൂചിപ്പിച്ചാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്. ദേവരാജന്റെ ചിത്രത്തിനുവേണ്ടി എതിർകക്ഷികൾ 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29-ന് കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമായിരുന്നു പരാതി. ‘സ്വപ്നമാളിക’ എന്ന പടത്തെച്ചൊല്ലിയാണ് കേസ്.

Content Highlights: 18-Year-Old Case Dismissed: Mohanlal and Antony Perumbavoor Acquitted in Movie Production Dispute