മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശേരി ടീം ഒന്നിക്കുന്നു?, ആവേശത്തിമിര്‍പ്പില്‍ ആരാധകര്‍

mohanlal-ljp
mohanlal-ljp

ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ഒന്നിക്കുന്നു? കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം ഇതിനെപ്പിറ്റിയാണ്. അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്തുവന്നു.

ഏറ്റവുമൊടുവിലായി വ്യത്യസ്തമായ പോസ്റ്ററുകളും പുറത്തുവന്നിരിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സാണ് രസകരമായ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ ചിത്രത്തിലെ കോമ്പോ ആരാണെന്ന് പ്രവചിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. മോഹന്‍ലാലിന്റെ മീശയും ലിജോ ജോസ് പെല്ലിശേരിയുടെ ബാഗുമാണ് 
പോസ്റ്ററില്‍ ഉള്ളത്.

പ്രതിഭയും പ്രതിഭാസവും ഒന്നാകാൻ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങൾ കൈകോർക്കുന്നു.John and Mary Creative ബാനറിന്റെ ആദ്യ...

Posted by John & Mary Creative on Sunday, October 23, 2022

മോഹന്‍ലാല്‍-പെല്ലിശേരി കോമ്പോ ആണിതെന്ന് ആരാധകര്‍ പറയുന്നു. ഈ വര്‍ഷം ജൂണില്‍ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ലോഗോ പ്രകാശനം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു.
 

Content Highlights: mohanlal and ljp movie